ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മല്‍സരം മഴകാരണം നിര്‍ത്തിവച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ആര്‍. അശ്വിനെയും ഹര്‍ഷിത് റാണയെയും ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയും ആകാശ്ദീപുമാണ് പകരക്കാര്‍. ഓസീസ് നിരയില്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് മടങ്ങിയെത്തി. സ്കോട് ബോളണ്ടിനെ ഓസീസ് ഒഴിവാക്കിയിട്ടുമുണ്ട്.
ഗാബയില്‍ അത്ര നല്ല ഓര്‍മകളുമായല്ല ഓസീസ് ഇറങ്ങുന്നത്. ഈ വര്‍ഷം ആദ്യം വെസ്റ്റ് ഇന്‍ഡീസിനോട് ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. 2021ല്‍ ആതിഥേയരെ ഇവിടെ തോല്‍പ്പിച്ച ചരിത്രവും ഇന്ത്യയ്ക്കുണ്ട്. മധ്യനിരയില്‍ തീര്‍ത്തും നിറംമങ്ങിയ രോഹിത് ഓപ്പണറായി മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ശുഭ്മന്‍ ഗില്‍ മൂന്നാമതും കോലി നാലാമനായും രാഹുല്‍ അഞ്ചാമനായും ഇറങ്ങും.
ഓസ്ട്രേലിയ ടീം: ഉസ്മാന്‍ ഖ്വാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലബൂഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്
ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാഷ് ദീപ്. ബാറ്റിങിനെ തകര്‍ച്ച മറികടക്കുന്നതിലൂടെ പരമ്പര പിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ ഇരുടീമുകളും 1–1 എന്ന നിലയിലാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ബ്രിസ്ബെയ്ന്‍ ജയിച്ചാല്‍ പരമ്പര പിടിച്ചെന്നാണ് വയ്പ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ ഉറപ്പാക്കുന്നതിനും ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്.