CRICKET-AUS-IND

കോലിക്ക് നിര്‍ഭാഗ്യം ഒഴിയുന്നില്ല. തുടര്‍ച്ചയായ ഏഴാംതവണയും കോലി പുറത്തായത് സ്​ലിപില്‍. നില ഉറപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതിനിടെയാണ് കോലി പതിവ് തെറ്റ് ആവര്‍ത്തിച്ചത്. സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ വെബ്സ്റ്റര്‍ക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് കോലി പുറത്തായത്. പരമ്പരയില്‍ ഇതുവരെ താരം പുരത്തായതെല്ലാം സമാന രീതിയിലാണ്. തുടര്‍ച്ചയായ നാലാം തവണയാണ് കോലി ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുന്നതും. കോലിയുടെ പുറത്താവലിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മീമുകളും നിറയുകയാണ്. ഓഫ്സൈഡിനോടുള്ള കോലിയുടെ പ്രണയം പോലെയാണ് നിങ്ങള്‍ ജീവിതത്തെ കാണുന്നതെങ്കില്‍ കുറച്ചധികം കഷ്ടപ്പെടുമെന്നായിരുന്നു സമൂഹമാധ്യമത്തില്‍ വന്ന കമന്‍റുകളിലൊന്ന്. കനത്ത തിരിച്ചിടിയാണ് കോലിയുടെ പുറത്താവലോടെ ടീം ഇന്ത്യ നേരിടുന്നത്. 

Australia India Cricket

39 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 81/4 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും ഋഷഭ് പന്തുമാണ് ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ പന്തിന്‍റെ ഹെല്‍മെറ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫിസിയോ ഗ്രൗണ്ടിലെത്തി. പാറ്റ് കമിന്‍സിനെ ബൗണ്ടറി പറത്തി നിലയുറപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ എത്തിയത്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റ് കളയുന്നത് അവസാനിപ്പിക്കണമെന്ന് പന്തിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇത് സിഡ്നിയില്‍ പ്രകടമാണ്. അതീവ ശ്രദ്ധയോടെ ബാറ്റ് വീശുന്ന പന്തിനെയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 കടക്കും മുന്‍പ് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. പിന്നാലെയെത്തിയ ഗില്ലും കോലിയും ചേര്‍ന്ന് ഇന്നിങ്സ് െകട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ഗില്ലിനെ നഥാന്‍ ലിയോണ്‍സ് പുറത്താക്കുകയായിരുന്നു. 

ENGLISH SUMMARY:

Virat Kohli is out. The same old execution leads to the same old result as Virat Kohli gets caught in the slips. Scott Boland teased the Indian batter with a 5th-6th stump line once again. This time, Kohli couldn't resist and ended up giving an easy catch in the slips.