സിഡ്നി ടെസ്റ്റില്‍ ഇന്ത്യ 152 റണ്‍സിന് ഓള്‍ഔട്ട്. മൂന്നാം ദിവസം 141 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റണ്‍സില്‍ അവസാനിച്ചതോടെ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 162 ആണ് ആവശ്യം.
രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം നഷ്ടമായത്. സ്കോട്ട് ബോളണ്ട് രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ്.
ശനിയാഴ്ച പരിക്കേറ്റ് മത്സരത്തിനിടെ ആശുപത്രിയിലേക്ക് പോയ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി ബാറ്റിങിനിറങ്ങി. മൂന്ന് പന്ത് നേരിട്ട ബുംറ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. എന്നാല്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സില്‍ താരം പന്തെറിയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ബുറം ഫീല്‍ഡിനായി മൈതാനത്തേക്ക് എത്തിയിട്ടില്ല. പകരം അഭിമന്യു ഈശ്വരനാണ് ഫീല്‍ഡിലുള്ളത്.
ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. 13 റണ്‍സാണ് ഈ ഓവറില്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ എറിഞ്ഞ പ്രസീദയും 13 റണ്‍സ് വഴങ്ങി. 14 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് കടന്നിട്ടുണ്ട്. 22 റണ്‍സെടുത്ത സാം കോണ്‍സ്റ്റാസും ലബുഷാഗ്നെയും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. മൂന്ന് വിക്കറ്റും പ്രസീദയ്ക്കാണ്.
സീരിസില്‍ ഉടനീളം ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ ബുംറയുടെ അഭാവം സിഡ്നിയില്‍ ഇന്ത്യന്‍ വിജയ പ്രതീക്ഷയെ കാര്യമായി ബാധിക്കും. ഒന്നാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റെടുത്ത ബുംറ, സീരിസില്‍ ഉടനീളം 32 വിക്കറ്റാണ് നേടിയത്. ഒരു സീരിസില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വിക്കറ്റ് നേട്ടമാണിത്.
ഇന്നലെ മത്സരം ലഞ്ചിന് പിരിഞ്ഞ ശേഷം ഒരു ഓവർ മാത്രം ബൗൾ ചെയ്‌ത ബുംറ സ്‌കാനിങിനായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുംറയ്ക്ക് നടുവേദയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് പോയതെന്ന് മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തിൽ പേസർ പ്രസീദ് കൃഷ്ണ പറഞ്ഞു. ബുംറയുടെ അഭാവത്തിൽ ഇന്നലെ പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റെടുത്തത്.