മനോരമ കോർപറേറ്റ് ക്രിക്കറ്റ് ലീഗിന് കൊച്ചിയിൽ ആവേശത്തുടക്കം. കാക്കനാട് ഇൻഫോപാർക്കിനു സമീപം യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ. ടൂർണമെന്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
ഐ.ടി, എൻജിനീയറിങ്, കൺസൾറ്റിങ് ബിൽഡിങ്, ഹോസ്പിറ്റൽ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 16 ടീമുകളെ 4 പൂളായി തിരിച്ചാണു മത്സരങ്ങൾ. വനിതാ ലീഗും ഇതിനോടൊപ്പം നടക്കും. ടൂർണമെന്റ് ഞായറാഴ്ച രാത്രി 9.30നു സമാപിക്കും.