rohit-sharma

TOPICS COVERED

ഇന്ത്യയെ ടി–20 ലോകകപ്പ് ജേതാക്കളാക്കിയ, ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിച്ച രോഹിത് ശര്‍മയുടെ മുന്നോട്ടുള്ള പ്രയാണം താരത്തിന്റെ ഇന്നിങ്സ് പോലെ അണ്‍പ്രഡിക്ടബിള്‍ ആണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള ഇന്ത്യന്‍ നായകന്റെ ഭാവി എന്തായിരിക്കും എന്ന ആകാംഷയിലാണ് ഇന്ത്യന്‍  ക്രിക്കറ്റ് ആരാധകര്‍.

ഈ വിശ്വവിജയത്തിന് തൊട്ടുപിന്നാലെയാണ് ടി–20യില്‍ നിന്ന് വിരമിക്കുന്നതായി നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും പ്രഖ്യാപിച്ചത്. ‌‌ടി–20 യിലെ തലമുറമാറ്റത്തിന്റെ തുടക്കം. അതുപോലൊരു മാറ്റം ചാമ്പ്യന്‍സ് ‌ ട്രോഫി ഫൈനലിന് പിന്നാലെ ഉണ്ടാകുമോയെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ചാമ്പ്യന്‍സ് ട്രോഫി ജയിച്ചാല്‍ ഏകദിനത്തില്‍ നിന്ന്  രോഹിത് വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും. ടി–20 ലോകകപ്പിന്റെ തനിയാവര്‍ത്തനം. എന്നാല്‍ ഫൈനലില്‍ തോറ്റാലാകും വിരമിക്കുക എന്ന് വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. കപ്പ് നേടിയാല്‍ നായകസ്ഥാനം പുതിയ തലമുറയ്ക്ക് കൈമാറി ടീമില്‍ തുടരുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.  അതേസമയം 38ാം വയസിലേക്ക് അടുക്കുന്ന നായകന്‍ ഫീല്‍ഡിങ്ങില്‍ വരുത്തുന്ന പിഴവുകള്‍ക്ക് പലപ്പോഴും പഴി കേള്‍ക്കുന്നുണ്ട്. 2027 ലെ ഏകദിന ലോകകപ്പിലേക്ക് യങ് ഇന്ത്യയെ വാര്‍ത്തെടുക്കുന്ന നിര്‍ണായക വഴിത്തിരിവിലേക്ക് ബിസിസിയും ചുവടുവെച്ച് തുടങ്ങി.

കരിയറില്‍ പുതുറെക്കോഡുകള്‍ കുറിക്കുമ്പോഴും നായക കുപ്പായത്തിന്റെ ഭാരം രോഹിത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല.  ഇന്ത്യയ്ക്ക് ബാറ്റിങ്ങില്‍ മികച്ച തുടക്കം നല്‍കാന്‍ എപ്പോഴും നിസ്വാര്‍ത്ഥനായി പ്രയത്നിച്ചു. വിമരിക്കാം എന്നാണ് രോഹിത്തിന്റെ തീരുമാനമെങ്കില്‍ ആ 45ാം ജഴ്സിക്കാരന്റെ വിടവ് ആര് നികത്തുമെന്ന വലിയ ചോദ്യമുണ്ട്. അതേസമയം കപ്പ് നേടിയാല്‍ നായകകുപ്പായം പുതുതലമുറയ്ക്ക് കൈമാറി ടീമില്‍ തുടരുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല

ENGLISH SUMMARY:

Rohit Sharma, who led India to a T20 World Cup victory and an ODI World Cup final, has an uncertain future as captain. With the Champions Trophy coming to an end, Indian cricket fans eagerly anticipate what lies ahead for him.