ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. പരുക്കേറ്റ് ടീമിന് പുറത്തായിരുന്ന മുഹമ്മദ് ഷമിയും ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെ പരുക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുംറയും ടീമില്‍ ഇടംപിടിച്ചു. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. 

ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ. 

ഫെബ്രുവരി 19ന് പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫിക്ക് തുടക്കമാവുക. ലോകത്തെ മികച്ച എട്ട് ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന മല്‍സരങ്ങള്‍ കറാച്ചിയിലും റാവല്‍പിണ്ടിയിലും ലാബോറിലും ദുബായിലുമായാകും നടക്കുക. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The BCCI has announced the Indian team for the Champions Trophy, with Rohit Sharma as captain. Sanju Samson, however, has not been included. Mohammed Shami, returning from injury, and Jasprit Bumrah, who was on a break, have been added to the team. Rishabh Pant will serve as the wicketkeeper.