sanju-tharoor

സഞ്ജു സാംസണെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന്  ഒഴിവാക്കിയതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ തുറന്നടിച്ച് ശശി തരൂര്‍ രംഗത്ത്.  വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവിനെ  കെ.സി.എ  ഉള്‍പ്പെടുത്താത്തതാണ്  ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് തരൂര്‍ എക്സില്‍ കുറിച്ചു. ശശി തരൂരിന്‍റെ ആരോപണം തള്ളിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജു സാംസണെ കടന്നാക്രമിച്ചു.

Photo Credit; Facebook

Photo Credit; Facebook

വിജയ് ഹസാരെ ടൂര്‍ണമെന്‍റിനുള്ള ടീമില്‍ നിന്നും സഞ്ജു സാംസണിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒഴിവാക്കിയതാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തടസമായത് എന്ന് ശശി തരൂര്‍ തുറന്നടിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെെ ക്യാംപില്‍ പങ്കെടുക്കാനുള്ള അസൗകര്യം സഞ്ജു രേഖമൂലം  അറിയിച്ചിരുന്നതാണ്. എന്നാല്‍ ക്യാംപില്‍ പങ്കെടുക്കാത്തിന് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് കെ.എസിഎയുടെ ഈഗോ കാരണമാണ്.  വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ ഡബിള്‍ സെഞ്ചുറിയും ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറിയുമുള്ള സഞ്ജുവിന്‍റെ കരിയര്‍ കെസിഎയുടെ ഈഗോ കാരണം  നശിക്കുകയാണെന്ന് ശശി തരൂര്‍ .  തരൂരിന്‍റെ ആക്ഷേപങ്ങള്‍ തള്ളിയ കെസിഎ പ്രസിഡന്‍റ്  ജയേഷ് ജോര്‍ജ് സഞ്ജുവിനെതിരെ തുറന്നടിച്ചു . കാരണം കാണിക്കാതെ വിജയ് ഹസാരെ ക്യാംപില്‍ നിന്ന് സഞ്ജു സാംസണ്‍ മാറി നിന്നുവെന്നും  അച്ചടക്ക നടപടി എടുക്കേണ്ട സമീപനമെന്നും  ജയേഷ് ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.  കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന് ശേഷം മെഡിക്കല്‍ എമര്‍ജന്‍സിഎന്ന് പറഞ്ഞ് സഞ്ജു  ഇറങ്ങിപോയെന്നും ആരോപണം 

sanju-samson

അച്ചടക്ക നടപടി ഒഴിവാക്കുന്നത് സഞ്ജുവിന്‍റെ ഭാവിയെ ഓര്‍ത്താണെന്ന കെസിഎ പ്രസിഡന്‍റിന്‍റെ പ്രതികരണം പുതിയ വിവാദത്തിന് തുടക്കമിടുകയാണ്. സഞ്ജുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്നും  വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍  കളിക്കാതിരിക്കാനുള്ള കാരണം ഇപ്പോള്‍  ആണ് വ്യക്തമാവുന്നതെന്ന് മുന്‍ രാജ്യാന്തര അംപയര്‍ കെ എന്‍ രാഘവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സഞ്ജുവിന് വേണ്ടി ശശി തരൂര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതോടെ സഞ്ജുവിന്‍റെ കൈയിരിപ്പ് ശരിയല്ലെന്ന് കെസിഎ തിരിച്ചടിച്ചത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്. 

 
ENGLISH SUMMARY:

Congress leader Shashi Tharoor on Saturday blamed the Kerala Cricket Association for Sanju Samson's exclusion from Team India's squad for the upcoming Champions Trophy 2025.