sachin-baby-celebrates-his-

രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്‍ ബേബി കേരള ക്യാപ്റ്റന്‍. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അംഗമായതിനാല്‍ സഞ്ജു സാംസണ്‍ ടീമിലില്ല. കഴിഞ്ഞ  രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന്‌ വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിലാണ് സച്ചിന്‍ ബേബിയുടെ നേട്ടം. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍  അരങ്ങേറുന്നത്.

ടീം  അംഗങ്ങള്‍: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ്‌ അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍

ENGLISH SUMMARY:

Sachin Baby has been named the captain of the Kerala team for the upcoming Ranji Trophy match against Madhya Pradesh. Sanju Samson will not be part of the squad as he is involved in the series against England.