congress-party-leadership-r

കെ.പി.സി.സിയിൽ നേതൃമാറ്റ പുനഃസംഘടനകൾക്ക് ചർച്ചകൾക്ക് വാതിൽതുറന്ന് എ.ഐ.സി.സി നേതൃത്വം. തലസ്ഥാനത്തുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. അതേസമയം, ഐക്യസന്ദേശം നൽകാൻ  രാഷ്ട്രീയകാര്യസമിതി ധാരണയായ സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചതിന് പിന്നിലും അഭിപ്രായഭിന്നതയാണെന്നാണ് സൂചന. 

 

കെപിസിസിയുടെ തലപ്പത്ത് കെ.സുധാകരനെ തന്നെ വച്ചുകൊണ്ട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാനാകുമോ? പ്രതിപക്ഷത്തിന്റെ പ്രവർത്തനം തൃപ്തികരമോ? ഈ ചോദ്യങ്ങൾ മുൻനിർത്തിയാണ് എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുന്നത്. രമേശ് ചെന്നിത്തല, ബെന്നി ബഹ്നാൻ, സണ്ണി ജോസഫ് തുടങ്ങി ഒരുപിടി നേതാക്കൾ ദീപാദാസ് മുൻഷിയെ ഹോട്ടലിലെത്തി കണ്ടു.

നേതാക്കളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. നേതൃമാറ്റത്തിൽ ഇത് നിർണായകമാകുമെന്നാണ് വിവരം. ഐക്യമില്ലാത്ത സംവിധാനത്തിനൊപ്പം നിൽക്കാൻ താൽപര്യമില്ലെന്നും പദവി ഒഴിയാൻ തയാറാണെന്നും ദീപാദാസ് മുൻഷി ഇന്നലെ രാഷ്ട്രീയകാര്യസമിതിയിൽ തുറന്നിടിച്ചിരുന്നു. 

അതേസമയം,  ഐക്യം വിളിച്ചോതാൻ രാഷ്ട്രീയകാര്യസമിതിയിൽ ധാരണയായ കെ.സുധാകരൻ- വി.ഡി.സതീശൻ-ദീപാദാസ് മുൻഷി സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചതിലും അഭിപ്രായഭിന്നതയാണെന്ന് അറിയുന്നു. പാലായിൽ അപകടത്തിൽപ്പെട്ട എ.ഐസി.സി സെക്രട്ടറി പി.വി.മോഹന് കാണാൻ നേതാക്കൾക്ക് പോകേണ്ടതിനാൽ മാറ്റിവയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം.

രാവിലെ പത്തരയ്ക്ക് വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ, നിയമസഭാ സമ്മേളനത്തിലും തുടർന്ന് സമരങ്ങളിൽ പങ്കെടുത്ത വി.ഡി.സതീശനും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ദീപാദാസ് മുൻഷിയും തലസ്ഥാനത്ത് തന്നെയുണ്ട്.  കെ.സുധാകരൻ തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് പോയതാകട്ടെ ഉച്ചയ്ക്ക് ശേഷവും. രാഷ്ട്രീയകാര്യസമിതിയിൽ നേതാക്കൾ തമ്മിലുണ്ടായ വാക്പോരാണ് സംയുക്ത വാർത്താസമ്മേളനം അലസിപ്പോകാൻ കാരണമെന്നാണ് വിവരം. 

ENGLISH SUMMARY:

The AICC leadership has opened the door for discussions on leadership changes and reorganizations within the KPCC. AICC General Secretary Deepadas Munshi held separate meetings with senior leaders, including Ramesh Chennithala, Benny Behnan, and Sonny Joseph