ഐസിസി അവാര്‍ഡില്‍ ഇന്ത്യയ്ക്ക് അഭിമാനമായി സ്മൃതി മന്ദാന. ഐസിസി അവാര്‍ഡില്‍ സ്മൃതി ഏകദിന ക്രിക്കറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കെതിരെ സ്മൃതി നേടിയ തുടര്‍ച്ചയായി നേടിയ സെഞ്ചുറികളാണ് ടീമിന് പരമ്പര ജയം നേടിക്കൊടുത്തത്. ന്യൂസീലന്‍ഡിനെതിരെയും സെഞ്ചുറി നേടി. 57.86 ആണ് സ്മൃതിയുടെ ശരാശരി. 2018ലും 2022ലും സ്മൃതി ഐസിസി അവാര്‍ഡ് നേടിയിട്ടുണ്ട്.
2024ല്‍ മിന്നും പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയും നേട്ടമുണ്ടാക്കി. ടെസ്റ്റ് ക്രിക്കറ്ററായി താരം തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി െടസ്റ്റ് ക്രിക്കറ്റര്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറാണ് ബുംറ. 2024ല്‍ മാത്രം 13 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റുകള്‍ ബുംറ നേടി. 2024ല്‍ ഒരു വിക്കറ്റ് നേടാന്‍ 31കാരനായ ബുംറ വിട്ടുകൊടുത്തത് 14.92 റണ്‍സ് മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനും ബംഗ്ലദേശിനും എതിരായ വിജയങ്ങളില്‍ ബുംറ നിര്‍ണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ടിനെതിരെ 19വിക്കറ്റുകള്‍ വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റ് വിജയം ബുംറയുടെ പേസ് ബോളിങ്ങിന്റെ കരുത്തിലായിരുന്നു.
പുറത്തിനേറ്റ് പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുംറ 2023 അവസാനമാണ് ക്രിക്കറ്റിലേക്ക് സജീവമായി തിരിച്ചെത്തിയത്. ഒരു കലണ്ടര്‍വര്‍ഷം 70ലേറെ വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബോളറാണ് ബുംറ. ടെസ്റ്റില്‍ 200വിക്കറ്റ് നേട്ടം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലായിരുന്നു. ഏകദിന ക്രിക്കറ്റില്‍ നടത്തിയ മാസ്മരിക പ്രകടനമാണ് സ്മൃതി മന്ദാനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
13 ഇന്നിങ്സില്‍ നിന്ന് 747റണ്‍സ് നേടി. നാലു സെഞ്ചുറികളും കരസ്ഥമാക്കി.