Untitled design - 1

ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ടി20 മത്സരത്തില്‍, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ​ഗൗതം ​ഗംഭീറിന്റെ റെക്കോർഡ് മറികടക്കാൻ മലയാളിതാരം സഞ്ജു സാംസണ് അവസരം. ടി20യില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ താരങ്ങളുടെ പട്ടികയില്‍   ​12-ാം സ്ഥാനത്തെത്താനാണ് സഞ്ജുവിന് അവസരമുള്ളത്. ഈ നേട്ടത്തിലെത്താന്‍ ഇനി സഞ്ജുവിന് വേണ്ടത് 92 റൺസ് കൂടിയാണ്. 

ഇന്ത്യയ്ക്കായി 37 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗംഭീര്‍, ഏഴ് അർധ സെഞ്ച്വറികൾ ഉള്‍പ്പടെ 932 റൺസാണ് നേടിയിട്ടുള്ളത്. 75 റൺസാണ് അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ.  ​ഇന്ത്യയ്ക്കായി 39 ടി20 മത്സരം കളിച്ച സഞ്ജു ഇതുവരെ നേടിയത് 841 റൺസാണ്. ഇതില്‍ മൂന്ന് അതിവേഗ സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

ഇന്ത്യയ്ക്കായി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശർമയാണ് ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് സെഞ്ച്വറികളും 32 അർധ സെഞ്ച്വറികളും ഉള്‍പ്പടെ 159 മത്സരങ്ങളിൽ നിന്നായി 4,231 റൺസാണ് രോഹിതിന്‍റെ സമ്പാദ്യം. വിരാട് കോഹ്‍ലിയാണ് ഈ പട്ടികയിലെ രണ്ടാമൻ.  ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയും ഉള്‍പ്പടെ 25 മത്സരങ്ങളിൽ നിന്ന് 4,188 റൺസാണ് കോലി നേടിയത്.  

ENGLISH SUMMARY:

T20; Sanju Samson to break Gautam Gambhir's record. Sanju Samson will look to make a mark with a big knock in the third T20I against England. Having scored 841 runs in 39 T20Is to date, he is on the verge of surpassing head coach Gautam Gambhir in the list of batsmen with the most runs in the shortest format. Gambhir ended his career with 932 T20I runs.