നാഗ്പുര്‍ ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നാലുവിക്കറ്റിന് തോല്‍പിച്ചു. 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ മറികടന്നു. 96 പന്തില്‍ 87 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ടോപ് സ്കോറര്‍. ഗില്‍ – അക്സര്‍ പട്ടേല്‍ നാലാംവിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് അനായാസ ജയമൊരുക്കിയത്. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിനെയും രോഹിത് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ശ്രേയസ് അയ്യര്‍ 59 റണ്‍സും അക്സര്‍ പട്ടേല്‍ 52 റണ്‍സുമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ ഔട്ടായി. ജോസ് ബട്്ലര്‍ 52 റണ്‍സും യുവതാരം ജേക്കബ് ബെഥല്‍ 51 റണ്‍സുമെടുത്തു. ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റ മല്‍സരത്തില്‍ മൂന്നോ അതില്‍ അധികമോ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബോളറായി ഹര്‍ഷിത് റാണ.