Kerala's Sachin baby plays a shot during the third day of the Ranji Trophy final cricket match between Kerala and Vidarbha, in Nagpur
രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ 37 റണ്‍സ് ലീഡ് വഴങ്ങി കേരളം. 379 റണ്‍സ് പിന്തുര്‍ന്ന കേരളം 342 റണ്‍സിന് പുറത്തായി. 18 റണ്‍സ് എടുക്കുന്നതിനിടെയാണ് കേരളത്തിന് അവസാന നാലുവിക്കറ്റുകള്‍ നഷ്ടമായത്. 98 റണ്‍സില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പുറത്തായതാണ് കേരളത്തിന് കനത്ത തിരിച്ചടിയായത്.
രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലായിരുന്നു കേരളം. മൂന്നാംദിനം 79 റൺസെടുത്ത ആദിത്യ സർവാതെയുടേയും 98 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിന് കരുത്തായത്. സച്ചിന്‍ പുറത്തായശേഷം വന്നവര്‍ക്കാര്‍ക്കും അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 18 റണ്‍സ് എടുക്കുന്നതിനിടെയാണ് കേരളത്തിന് അവസാന നാലുവിക്കറ്റുകള്‍ നഷ്ടമായത്. സൽമാൻ നിസാർ, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ജലജ് സക്സേന എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ മറ്റ് കേരള ബാറ്റര്‍മാർ.