കേരളത്തെ മറികടന്ന് വിദര്‍ഭ രഞ്ജി ട്രോഫി ചാംപ്യന്‍മാര്‍. 37 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിലായിരുന്നു വിദര്‍ഭയുടെ കിരീടനേട്ടം. വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടം കൂടിയാണിത്. അവസാന ദിവസം 143.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിങ് തുടർന്നതോടെയാണ് കേരളം സമനില വഴങ്ങിയത്. ഇതോടെ ആദ്യ ഇന്നിങ്സിലെ 37 റൺസ് ലീഡിന്റെ ബലത്തിൽ വിദർഭ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. ആതിഥേയർക്ക് നിലവിൽ 412 റൺസിന്റെ ലീഡുണ്ട്.