New Zealand's Matt Henry reacts after taking a catch to dismiss South Africa's Heinrich Klaasen during the ICC Champions Trophy one-day international (ODI) semi-final cricket match between New Zealand and South Africa at the Gaddafi Stadium in Lahore on March 5, 2025. (Photo by Aamir QURESHI / AFP)

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന കിവീസിന് തലവേദനയായി മാറ്റ് ഹെന്‍​റിയുടെ പരുക്ക്. തുടര്‍ച്ചയായ അഞ്ചാം ജയവും കിരീടവും ലക്ഷ്യമിട്ടെത്തുന്ന ഇന്ത്യയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ന്യൂസീലന്‍ഡ് പറയുന്നുണ്ടെങ്കിലും കാര്യങ്ങളത്ര എളുപ്പമാവില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് മാറ്റ് ഹെന്‍​റിയുടെ മുതുകിന് പരുക്കേറ്റത്. സൂപ്പര്‍ ഫോമിലുള്ള മാറ്റ് പുറത്തിരിക്കേണ്ടി വന്നാല്‍ വന്‍ തിരിച്ചടിയാകും കിവീസിന്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് മാറ്റ് വീഴ്ത്തിയത്. ഫൈനലിന് മുന്‍പ് മാറ്റ്  ഹെന്‍​റി ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണ് ഇന്നലെ സാന്‍റ്നറും പ്രകടിപ്പിച്ചത്. ഹെന്‍​റിയുടെ ഫിറ്റ്നസ് നിരീക്ഷിക്കുകയാണെന്നും ബോള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന വിലയിരുത്തലിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും സാന്‍റ്നര്‍ വ്യക്തമാക്കിയിരുന്നു.  

ചാംപ്യൻസ് ട്രോഫി കിരീടം ആര് സ്വന്തമാക്കും? പ്രവചിക്കാം (Poll Closed)
  •  
     
  •  
     
secure.polldaddy.com

താരത്തെ ഫൈനലില്‍ കളിപ്പിക്കാന്‍ പരമാവധി നോക്കുമെന്നും എന്നാല്‍ അന്തിമതീരുമാനം പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നുമായിരുന്നു കോച്ചിന്‍റെയും പ്രതികരണം. ഹെന്‍​റി കളിച്ചില്ലെങ്കില്‍ പകരക്കാരനായി ജേക്കബ് ഡഫിയോ നഥാന്‍ സ്മിത്തോ ആകും ടീമിലെത്തുക. ടൂര്‍ണമെന്‍റില്‍ നിന്ന് ഇതുവരെ പത്ത് വിക്കറ്റുകളാണ് ഹെന്‍​റി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരുക്കേറ്റിട്ടും രണ്ട് ഓവറുകള്‍ കൂടി താരം എറിഞ്ഞിരുന്നു. 

ഇന്ത്യയുടെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടെന്നും ഫൈനലില്‍ മികച്ച കളി പുറത്തെടുക്കുമെന്നും  മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സാന്‍റ്നര്‍ പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെ  നന്നായി കളിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും  എന്ത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും താരം വ്യക്തമാക്കി. ദുബായിലെ പിച്ച്  പ്രതീക്ഷിക്കുന്നത്  പോലെയാണെങ്കില്‍ ഇന്ത്യയ്ക്കാകും സമ്മര്‍ദമെന്നും വരുണ്‍ ചക്രവര്‍ത്തിയെ ഭയക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

New Zealand's Matt Henry dives to field the ball during the ICC Champions Trophy one-day international (ODI) semi-final cricket match between New Zealand and South Africa at the Gaddafi Stadium in Lahore on March 5, 2025. (Photo by Asif HASSAN / AFP)

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ദുബായില്‍ കിരീടപ്പോരാട്ടം തുടങ്ങുക. 2024ലെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ അടുത്ത ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്‍റിലെ അപരാജിത മുന്നേറ്റം തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രോഹിതും സംഘവും. 2013ലാണ് ഇന്ത്യ ഇതിന് മുന്‍പ് ഏകദിന കിരീടം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് ആവട്ടെ 25 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. 

ENGLISH SUMMARY:

New Zealand pacer Matt Henry suffered a back injury during the semifinal against South Africa, raising concerns ahead of the Champions Trophy final against India. The Kiwis are monitoring his fitness before making a final decision.