India's Virat Kohli stretches during a practice secisson a day ahead of the ICC Champions Trophy one-day international (ODI) cricket final match between India and New Zealand at Dubai International Stadium in Dubai on March 8, 2025. (Photo by FADEL SENNA / AFP)

ചാംപ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ക്ക് ആശങ്കയായി വിരാട് കോലിയുടെ പരുക്ക്. പരിശീലനത്തിനിടെ കോലിയുടെ മുട്ടില്‍  പന്ത് ഇടിച്ചു കൊണ്ടതിനെ തുടര്‍ന്ന് താരം പരിശീലനം നിര്‍ത്തി വയ്ക്കുകയായിരുന്നു. പേസര്‍മാരെ നേരിടുന്നതിനിടയിലാണ് പരുക്കേറ്റത്. ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. പരുക്കേറ്റ ഭാഗം ബാന്‍ഡേജ് കൊണ്ട് ചുറ്റിയും വച്ചു. പരിശീലനം നിര്‍ത്തിയെങ്കിലും സഹതാരങ്ങള്‍ക്കൊപ്പം കോലി തുടര്‍ന്നു. 

Dubai: India's Virat Kohli bats during a training session ahead of the ICC Champions Trophy 2025 final cricket match between India and New Zealand, in Dubai, UAE, Friday, March 7, 2025. (PTI Photo/Arun Sharma)(PTI03_07_2025_000375A)

പരുക്കേറ്റ് നിലത്ത് കിടക്കുന്ന കോലിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫൈനലില്‍ കോലി കളിച്ചേക്കില്ലേ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായത്. എന്നാല്‍ കോലിയുടേത് നിസാര പരുക്കാണെന്നും കിരീടപ്പോരിന് താരം ഉണ്ടാകുമെന്നുമാണ് കോച്ചിങ് സ്റ്റാഫിന്‍റെ മറുപടി. 'കോലിക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല. ആശങ്കപ്പെടേണ്ടതില്ലെ'ന്ന് ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് വ്യക്തമാക്കിയതായി ന്യൂസ് എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സെമി ഫൈനലില്‍ 84 റണ്‍സെടുത്താണ് കോലി ഇന്ത്യയുടെ വിജയശില്‍പ്പിയായത്. ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കെല്ലാം മുന്നോടിയായി കഠിന പരിശീലനം നടത്തുന്ന കോലിയെയാണ് ഗ്രൗണ്ടില്‍ കണ്ടത്. ഫൈനലിന് ശേഷം കോലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍  ഒരു സെഞ്ചറിയും രണ്ട് അര്‍ധസെഞ്ചറികളുമായി തീപ്പൊരി ഫോമിലാണ് കോലി.

Dubai: New Zealand players Devon Conway, Matt Henry and a support staff during a practice session ahead of the ICC Champions Trophy 2025 final cricket match between India and New Zealand, in Dubai, UAE, Saturday, March 8, 2025. (PTI Photo/Arun Sharma)  (PTI03_08_2025_000453A)

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇന്ത്യ–ന്യൂസീലാന്‍ഡ് ഫൈനല്‍. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ കിരീടം ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് രോഹിതും സംഘവും. ജയിച്ചാല്‍ ഇന്ത്യയും തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടനേട്ടമാകുമിത്. വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ തുരുപ്പ്ചീട്ട്. 

ചാംപ്യൻസ് ട്രോഫി കിരീടം ആര് സ്വന്തമാക്കും? പ്രവചിക്കാം (Poll Closed)
  •  
     
  •  
     
secure.polldaddy.com

അതേസമയം, കണക്കിലെ കളികളില്‍ മുന്‍തൂക്കം ന്യൂസീലാന്‍ഡിനാണ്.  ഇന്ത്യയ്ക്കെതിരെ 10 തവണയാണ് കിവീസ് നിര്‍ണായക ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. കിവീസിനെതിരെ ഇന്ത്യ ആറും. നോക്കൗട്ട് മല്‍സരങ്ങളിലാവട്ടെ ഇത് 3–1 ആണ്. അതുകൊണ്ട് തന്നെ ഫൈനലില്‍ കണക്കുകള്‍ ഇന്ത്യയ്ക്ക് അനുകൂലമല്ല. ഇന്ത്യയെ തോല്‍പ്പിച്ച് ചാംപ്യന്‍സ് ട്രോഫി കിരീടം നേടുന്നതിലൂടെ 25 വര്‍ഷത്തെ ഐസിസിഏകദിന കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ന്യൂസീലാന്‍ഡിന്‍റെ ശ്രമം. 

ENGLISH SUMMARY:

Hours before the Champions Trophy final, Virat Kohli suffered a knee injury during practice, raising concerns among fans. However, the Indian support staff confirmed that it is a minor injury, and he will play in the final

kohli-trends-JPG

Google Trending Topic- Virat Kohli