india-vs-newzealand-1

അറേബ്യന്‍ മണ്ണില്‍ ഇന്ത്യയ്ക്കിന്ന് കിരീടപ്പോരാട്ടം. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡാണ് എതിരാളികള്‍. സ്പിന്നര്‍മാരെ അനുകൂലിക്കുന്ന പിച്ചില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഹിറ്റ്മാനും സംഘവും. ദുബായില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനല്‍.

ഏത് കരുത്തരെയും കറക്കിവീഴ്ത്താന്‍ പോന്ന നാല് സ്പിന്നര്‍മാരാണ്, തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമെന്ന് ഇന്ത്യന്‍ സ്വപ്നത്തിന് കരുത്താകുന്നത്. അവസാന നിമിഷം ഇന്ത്യന്‍ ടീമിലിടം പിടിച്ച റിസ്റ്റ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് രോഹിത്തിന്റെ ട്രംപ്കാര്‍ഡ്. നാല് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന ടീം കോമ്പിനേഷന്‍ തന്നെ ഇന്ത്യയിന്നും തുടരും. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനിടെ കെയിന്‍ വില്യംസന്റെയും രചിന്‍ രവീന്ദ്രയുടെയും പ്രകടനം നിശ്ചയിക്കും കിവീസിന്റെ വിധി. വിരമിക്കല്‍ അഭ്യൂഹം നിലനില്‍ക്കെ രോഹിത്തിന്റെയും കോലിയുടെയും പ്രകടനത്തിലേക്കാകും ആരാധകശ്രദ്ധ. Also Read: പരിശീലനത്തിനിടെ കോലിക്ക് പരുക്ക്! ഫൈനലില്‍ കളിച്ചേക്കില്ല? ആശങ്കയില്‍ ആരാധകര്‍...

അത്തരം സംസാരങ്ങളൊന്നുമില്ലന്ന് ശുഭ്മന്‍ ഗില്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ആരാധകര്‍ക്ക് ഭയമില്ലാതില്ല. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍  ഒരു സെഞ്ചറിയും രണ്ട് അര്‍ധസെഞ്ചുറിയുമായി തീപ്പൊരി ഫോമിലാണ് കോലി. മാറ്റ് ഹെന്‍‍റിയുടെ ഫിറ്റനസില്‍ ആശങ്ക തുടരുന്നെങ്കില്‍ ആദ്യ പവര്‍ പ്ലേയില്‍ കിവീസ് പേസര്‍മാരെ ഇന്ത്യ കരുതിയിരുന്നേ മതിയാകൂ. ഒരു ഐസിസി ഏകദിന കിരീടത്തിനായുള്ള കാത്തിരിപ്പ് 25ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു കലാശപ്പോരാട്ടത്തിന് ഒരുങ്ങുന്നത്. 

ENGLISH SUMMARY:

India's title fight on Arabian soil. New Zealand are their opponents in the Champions Trophy final. The Hitman and his team are hoping to lift the title with a fifth consecutive victory on a pitch that favors spinners. The final is at 2:30 PM IST in Dubai.