ചാംപ്യൻസ് ട്രോഫി വിജയത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഭാവിപദ്ധതികള്‍ ഭാവിയിലറിയാമെന്നായിരുന്നു മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിതിന്‍റെ പ്രതികരണം. ഇതോടെ രോഹിത് ഉടന്‍ വിരമിക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്കാണ് ക്യാപ്റ്റന്‍ വിരാമമിട്ടത്.
‘ഭാവി പദ്ധതികളൊന്നുമില്ല. ഞാൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല. ദയവായി കിംവദന്തികൾ പ്രചരിപ്പിക്കരുത്’ ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയെ തുടർച്ചയായി ഐസിസി കിരീടങ്ങളിലേക്കും 2024 ലെ ടി 20 ലോകകപ്പിലേക്കും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലേക്കും നയിച്ച രോഹിത് ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നട്ടെല്ലാണ്.
അതേസമയം, ടെന്‍ഷനടിപ്പിച്ച അവസാന ഓവറുകള്‍ക്കൊടുവില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക് സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ‌്ക്ക് തുണയായത്. രോഹിത് ശര്‍മ 83 പന്തില്‍ 76 റണ്‍സെടുത്തു; ശ്രേയസ് അയ്യര്‍ (48). ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫിയാണിത്. തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടവും.