ഒടുവിൽ രോഹിത് ശർമ്മയേയും ടീമിനെയും അഭിനന്ദിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. 76 റൺസുമായി മുന്നിൽ നിന്ന് നയിച്ച് വിജയത്തിന് വഴിയൊരുക്കിയ ക്യാപ്റ്റന് അഭിനന്ദനങ്ങൾ എന്നാണ് ഷമ കുറിച്ചത്. മറക്കാനാവാത്ത വിജയമെന്നും ഷമ പറഞ്ഞിരുന്നു.
രോഹിത് തടിയനെന്നും മോശം ക്യാപ്റ്റനെന്നും ഷമ നേരത്തെ എക്സിൽ പ്രതികരിച്ചിരുന്നു. ഇന്ത്യ– ന്യൂസിലന്‍ഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശർമ്മ തടിയെനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്ക്കേണ്ടതുണ്ടതെന്നും ഷമ എക്സില്‍ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനെന്നും രോഹിതിനെക്കുറിച്ച് ഷമ പറഞ്ഞിരുന്നു.
2023ലാണ് 37കാരനായ രോഹിത് ശർമ്മ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. രോഹിതിന്‍റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് ഐപിഎൽ കിരീടങ്ങളും രോഹിതിന് സ്വന്തമാണ്. രോഹിതിന്‍റെ ക്യാപ്റ്റന്‍സിയിലാണ് തുടര്‍ച്ചയായ രണ്ട് ഐ.സി.സി കിരീടനേട്ടം.
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐസിസി ഏകദിന കിരീടം ടീം ഇന്ത്യ സ്വന്തമാക്കിയത്. ടി ട്വന്‍റി ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മറ്റൊരു ഐസിസി കിരീടം ലഭിക്കുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി വിജയമാണിത്. 2013ല്‍ എംഎസ് ധോണിക്ക് ശേഷമാണ് രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐസിസി ഏകദിന കിരീടം സ്വന്തമാക്കുന്നത്.ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ അടിച്ചെടുത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയക്ക് തുണയായത്. രോഹിത് ശര്‍മ 83 പന്തില്‍ 76 റണ്‍സെടുത്തു.