എട്ടാം ക്ലാസ് വിദ്യാര്‍ഥി വൈഭവ് സൂര്യവംശി മുതല്‍ 65 ലക്ഷം രൂപ ചെലവഴിച്ച് മുംബൈ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ റോബിന്‍ മിന്‍സ് വരെയുണ്ട് ഐപിഎലില്‍ ഇക്കുറി ശ്രദ്ധിക്കേണ്ട യുവതാരങ്ങള്‍. ഒറ്റ ഓവറുകൊണ്ട് കളിഗതി മാറ്റാന്‍ കെല്‍പ്പുള്ള ന്യൂ ജെന്‍ ബിഗ് ഹിറ്റേഴ്സാണ് എല്ലാവരും രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി 13–ാം വയസ്സിൽ ഐപിഎൽ ലേലപ്പട്ടികയിൽ ഇടംപിടിച്ച അദ്ഭുതബാലനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയല്‍സ് ചെലവിട്ടത് 1.10 കോടി രൂപ. വിജയ് ഹസാരെയില്‍ 42 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ഇന്നിങ്സ് മാത്രം മതി പയ്യന്‍ ചില്ലറക്കാരനല്ലെന്ന് വിശ്വസിക്കാന്‍. രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍ എന്നതും വൈഭവിന് പ്ലസ് പോയിന്റാകും
മുംബൈ ഇന്ത്യന്‍സിന്റെ റോബിന്‍ മിന്‍സ് മുംൈബ നിരയില്‍ കീറന്‍ പൊള്ളാര്‍ഡിന്റെ പിന്‍ഗാമിയാകാന്‍ കെല്‍പ്പുള്ള തീപ്പൊരി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ബുംറയെയും പാണ്ഡ്യയെയും കണ്ടെത്തിയ മുംബൈയുടെ സ്കൗട്ടിങ് നെറ്റ്വര്‍ക്ക് തന്നെയാണ് 22കാരന്‍ റോബിന്‍ മിന്‍സിനെയും നോട്ടമിട്ട് ടീമിലെത്തിച്ചത്.
പഞ്ചാബ് കിങ്സിന്റെ മുഷീര്‍ ഖാന്‍ 20 വയസുകാരന്‍ ഓള്‍ റൗണ്ടര്‍... ടോപ് ഓര്‍ഡര്‍ ബാറ്ററും ലെസ്റ്റ് ആം സപിന്നറും. സര്‍ഫറാസ് ഖാന്റെ സഹോദരനായ മുഷീര്‍ കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ശ്രദ്ധ നേടിയത്. രഞ്ജി ട്രോഫിയില്‍ ഇരട്ടസെഞ്ചുറിയടിച്ചായിരുന്നു അരങ്ങേറ്റം. മധ്യനിരയിലായിരിക്കും മുഷീറിനെ പഞ്ചാബ് ഉപയോഗിക്കുക. ഒപ്പം അഞ്ചാം ബോളറായും ടീമിന് കരുത്താകും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആന്ദ്രേ സിദ്ധാര്‍ഥ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനായി പുറത്തെടുത്ത പ്രകടനമാണ് 18കാരന്‍ പയ്യനെ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിച്ചത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി ആദ്യ ആറ് ഇന്നിങ്സുകളില്‍ നാലിലും അര്‍ധസെഞ്ചുറി. എം എസ് ധോണിയുടെ മെന്റര്‍ഷിപ്പ് കൂടി ചേരുന്നതോടെ ഒരു ടോപ് ക്ലാസ് ബാറ്ററെ ഇന്ത്യയ്ക്ക് സ്വപ്നം കാണാം.