ഇന്ത്യന്‍ യുവതാരം യശ്വസി ജയ്സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടീം മാറാന്‍ ഒരുങ്ങുന്നു. അണ്ടര്‍ 19 കാലം മുതല്‍ മുംബൈ ടീമിന് വേണ്ടി കളിക്കുന്ന താരം അടുത്ത സീസണ്‍ മുതല്‍ ഗോവയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് വിവരം. അതിന്‍റെ ഭാഗമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന് നോ ഒബ്ജക്ഷന്‌ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കത്ത് നല്‍കി. 

അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സിദ്ദേഷ് ലാഡ് എന്നി താരങ്ങള്‍ നേരത്തെ മുംബൈയില്‍ നിന്നും ഗോവയിലേക്ക് ടീ മാറിയിട്ടുണ്ട്.  2024-25 സീസണിലെ രഞ്ജി ട്രോഫിയില്‍ ജയ്സ്വാള്‍ മുംബൈയ്ക്കായി കളിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ടെസ്റ്റ് ടൂര്‍ണമെന്‍റില്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഗോവ ടീമിലേക്ക് മാറാനുള്ള തീരുമാനം വ്യക്തിപരം എന്നാണ് എന്‍ഒസി ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ ജയ്സ്വാള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന ജയ്സ്വാള്‍ ബാറ്റിങില്‍ നിറംമങ്ങലിലാണ്. 

മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 11.3 ശരാശരിയില്‍  34 റണ്‍സാണ് ഓപ്പണര്‍ നേടിയിട്ടുള്ളത്.  106.25 ആണ് ജയ്സ്വാളിന്‍റെ സ്ട്രൈക്ക് റേറ്റ്. സണ്‍റൈസഴ്സ് ഹൈദരാബാദിനെതിരെ ഒരു റണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 29 റണ്‍സുമാണ് താരം നേടിയത്. അവസാന മല്‍സരത്തില്‍ ചെന്നൈയ്ക്കെതിരെ നാല് റണ്‍സാണ് ജയ്സ്വാളിന്‍റെ സംഭാവന.

ENGLISH SUMMARY:

Indian cricket star Yashasvi Jaiswal is reportedly preparing to switch teams in domestic cricket. Having played for Mumbai since his U-19 days, Jaiswal has expressed interest in joining Goa for the upcoming season. As part of the process, he has submitted a No Objection Certificate (NOC) request to the Mumbai Cricket Association.