ഐപിഎല്ലില്‍ മുംൈബ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിന് തോറ്റു . വിലക്കു മാറി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നെങ്കിലും ടീമിന്റെ കളി മാറിയില്ല. ഫലം സീസണിലെ രണ്ടാം മത്സരത്തിലും ‘ദൈവത്തിന്റെ പോരാളികൾക്കു’ തോൽവി. 36 റൺസ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. സൂര്യകുമാർ യാദവും (28 പന്തിൽ 48), തിലക് വർമയും (36 പന്തിൽ 39) മാത്രമാണ് മുംബൈ ഇന്ത്യൻസിനായി ബാറ്റിങ്ങിൽ കുറച്ചെങ്കിലും തിളങ്ങിയത്.