klopp-arne

TOPICS COVERED

ക്ലോപ്പിന് ശേഷം ലിവര്‍പൂള്‍ എന്നത് ഉള്‍ക്കൊള്ളാന്‍ ആന്‍ഫീല്‍ഡിന് സമയമെടുക്കും എന്നത് ഉറപ്പ്. എന്നാല്‍ ലിവര്‍പൂളിന്റെ ഇപ്പോഴത്തെ ശൈലിയുമായി വ്യത്യസ്തമായി നില്‍ക്കുന്ന ആര്‍നെ സ്ലോട്ടിന്റെ കോച്ചിങ് സ്റ്റൈല്‍ റെഡ്സിനെ എങ്ങനെ മാറ്റിയെടുക്കും എന്നറിയാനുള്ള ആകാംക്ഷയും ആരാധകരിലുണ്ട്. പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തി ഊര്‍ജം നിറച്ച കളിക്കുന്ന ശൈലി പിന്തുടരുന്ന ആര്‍നെ ആന്‍ഫീല്‍ഡിലേക്ക് എത്തുമ്പോള്‍ കളിക്കാര്‍ക്ക് ടെക്നിക്കലി മാത്രം മികച്ച് നിന്നാല്‍ മതിയാവില്ല. സ്റ്റാമിനയിലും പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നതിലും വിദഗ്ധരായിരിക്കണം...അങ്ങനെ വരുമ്പോള്‍ ആര്‍നെക്ക് കീഴില്‍ ലിവര്‍പൂളില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്...

ജോയല്‍ മാറ്റിപ്പ്

joel-matip

ക്ലോപ്പിന് കീഴില്‍ വിശ്വസ്തനായ സെന്റര്‍ ബാക്കായിരുന്നു മാറ്റിപ്പ്. ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ നടത്തിയ മികച്ച ഫ്രീ ഏജന്റ് സൈനപ്പുകളില്‍ ഒന്ന്. എന്നാല്‍ പരുക്ക് മാറ്റിപ്പിനെ പിന്നോട്ടടിച്ചു. ആര്‍നെയുടെ ഹൈ പ്രസ്സിങ് സിസ്റ്റത്തില്‍ മാറ്റിപ്പിന്റെ പേസ് പോരായ്മയായി വന്നേക്കാം. ഈ സീസണില്‍ പ്രയാസപ്പെട്ട മാറ്റിപ് ആര്‍നെയുടെ പ്ലാനുകളില്‍ നിന്ന് മാറ്റപ്പെടാന്‍ സാധ്യതയുണ്ട്. 

നഥാനിയേല്‍ ഫിലിപ്സ്

ഏതാനും സീസണ്‍ മുന്‍പ് ലിവര്‍പൂളിന്റെ ചാംപ്യന്‍സ് ലീഗ് പദ്ധതികളില്‍ നിര്‍ണായകമായിരുന്നു നഥാനിയേല്‍ ഫിലിപ്സ്. ലിവര്‍പൂള്‍ അക്കാദമിയില്‍ നിന്ന് വരുന്ന ക്ലാസിക് ഡിഫന്ററായ ഫിലിപ്സിനെ മോണ്‍സ്റ്റര്‍ എന്നായിരുന്നു ക്ലോപ്പ് വിശേഷിപ്പിച്ചത്. എന്നാല്‍ ആര്‍നെ സ്ലോട്ട് എന്ന ഡച്ച് പരിശീലകന്റെ തന്ത്രങ്ങളോട് ഇണങ്ങുന്നതല്ല ഫിലിപ്സിന്റെ ശൈലികള്‍.

തിയാഗോ അല്‍ക്കാന്ററ

thiago-alcan

സ്പാനിഷ് താരം തിയാഗോ അല്‍ക്കാന്ററയുടെ മികവ് കാണാന്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് അധികം അവസരം ലഭിച്ചിട്ടില്ല. ബയേണിലും ബാര്‍സയിലും നേരിട്ടത് പോലെ പരുക്ക് ആന്‍ഫീല്‍ഡിലെത്തിയപ്പോഴും അല്‍ക്കാന്ററയെ വലച്ചു. ആര്‍നെ സ്ലോട്ടിന്റെ പദ്ധതികളില്‍ ഇണങ്ങാന്‍ പാകത്തിലാണ് അല്‍ക്കാന്ററയുടെ ശൈലിയെങ്കിലും പരുക്ക് അവിടെയും ആശങ്കയാവുന്നു. 

Liverpool uner new coach: