cristiano-al-nassr

'ഞാനല്ല, റെക്കോര്‍ഡുകളാണ് എന്നെ പിന്തുടരുന്നത്...' പ്രായം 39ല്‍ നില്‍ക്കുമ്പോഴും റെക്കോര്‍ഡ് വേട്ട തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗിലാണ് അല്‍ ഇത്തിഹാദിനെ 4–2ന് തകര്‍ത്ത കളിയില്‍ വല കുലുക്കി ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ ചേര്‍ത്തത്. 

cristiano-alnassr

അല്‍ ഇത്തിഹാദിന് എിരെ ആദ്യ പകുതിയുടെ അധിക സമയത്തും 69ാം മിനിറ്റിലുമാണ് ക്രിസ്റ്റ്യാനോ അല്‍ നസറിനായി ഗോള്‍ നേടിയത്. ഇതോെട സീസണിലെ ഗോള്‍വേട്ട ക്രിസ്റ്റ്യാനോ 35ലേക്ക് എത്തിച്ചു. ഇതോടെ സൗദി പ്രോ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ മാറി. 2019 സീസണില്‍ അല്‍ നസറിന് വേണ്ടി 34 ഗോളുകള്‍ നേടിയ അബ്ദെറസാക് ഹംദല്ലയുടെ റെക്കോര്‍ഡ് ആണ് ക്രിസ്റ്റ്യാനോ മറികടന്നത്. 

 

അല്‍ ഇത്തിഹാദിന് എതിരെ തുടക്കം മുതല്‍ നിറഞ്ഞു കളിച്ച ക്രിസ്റ്റ്യാനോയുടെ ആദ്യ പകുതിയിലെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഓഫ്സൈഡില്‍ തട്ടി അകന്നിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കന്റുകള്‍ മാത്രം മുന്‍പ് മുഹമ്മദ് അല്‍ ഫതിലില്‍ നിന്ന് വന്ന ലോങ് പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ വല പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്തെത്തിച്ചു. രണ്ടാം പകുതിയില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ രണ്ടാമത്തെ ഗോള്‍. 

cristiano-off-side

ഫോട്ടോ: റോയിറ്റേഴ്സ്

കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ ക്രിസ്റ്റ്യാനോയെ സബ്സ്റ്റിറ്റ്യട്ട് ചെയ്തു. 79ാം മിനിറ്റില്‍ അബ്ദുല്‍റഹ്മാന്റെ പെനാല്‍റ്റി ഗോളും ഇഞ്ചുറി ടൈമിലെ അല്‍ നെമെറിന്റെ ഗോളും വന്നതോടെ അല്‍ നസര്‍ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തി. ഞാന്‍ റെക്കോര്‍ഡുകള്‍ പിന്തുടരാറില്ല, റെക്കോര്‍ഡുകളാണ് എന്നെ പിന്തുടരുന്നത് എന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്കോററാവുന്ന ആദ്യ ഫുട്ബോള്‍ താരം എന്ന നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. മൂന്ന് വട്ടമാണ് ക്രിസ്റ്റ്യാനോ സ്പാനിഷ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ഒരു തവണയും. യുവന്റ്സിന് വേണ്ടി കളിക്കുമ്പോഴും സീസണിലെ സീരി എയിലെ ഗോള്‍ വേട്ടയില്‍ ക്രിസ്റ്റ്യാനോ ഒന്നാമതെത്തിയിരുന്നു. 

ENGLISH SUMMARY:

Cristiano Ronaldo scripts new record in saudi pro league