sports

TOPICS COVERED

കേരള ബ്ലാസ്റ്റേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചും ഗോൾ കീപ്പറും ടീം വിട്ടു. ബ്ലാസ്‌റ്റേഴ്സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്നേറ്റ താരം ദിമിത്രിയോസ് ഡയമന്‍റക്കോസ് ടീം വിട്ടതും അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

 അസിസ്റ്റൻ്റ് കോച്ച് ഫ്രാങ്ക് ഡോവൻ, ഗോൾകീപ്പർ കരൺ ജിത്  എന്നിവർ ടീം വിട്ടത് ഇന്നാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഫ്രാങ്കിൻ്റെ അർപ്പണബോധവും കളിയോടുള്ള അഭിനിവേശവും ഗ്രൗണ്ടിലും പുറത്തും പ്രകടമായിരുന്നുവെന്ന്  ക്ലബ് അറിയിച്ചു. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചതിനൊപ്പം.

 ഭാവി ശ്രമങ്ങൾക്ക് ഭാവുകങ്ങളും പറഞ്ഞു.കരൺജിത് അസാധാരണമായ പ്രൊഫഷണലിസവും അർപ്പണബോധവും പ്രകടിപ്പിച്ച കരൺജിത്, ടീമംഗങ്ങളുടെയും പരിശീലകരുടെയും  ആദരവും ആദരവും നേടിയിരുന്നതായും പറഞ്ഞു. മുന്നേറ്റ നിരയിലെ ഡയമൻ്റ ക്കോസ് ടീം വിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യപരിശീലകനായിരുന്ന ഇവാൻ വുകുമനോവിച്ചിന് പിന്നാലെയാണ് ഇവരുടെയും വിടവാങ്ങൽ. സ്വീഡിഷ് പരിശീലകൻ എത്തിയതിന് പിന്നാലെ മുന്നേറ്റനിരയിലുൾപ്പെടെ മികച്ച കളിക്കാരയാണ് ബ്ലാസ്റ്റേഴ്സ് തേടുന്നത്. നിലവിൽ ടീമിനൊപ്പമുള്ള ചെർനിച്ച്, പെപ്രെ എന്നിവരുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ENGLISH SUMMARY:

Blasters assistant coach and goalkeeper left the team