jingan

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ച കാലത്തെ ഓര്‍മകള്‍ രോമാഞ്ചമുണ്ടാക്കുന്നതാണെന്ന് സന്ദേശ് ജിങ്കന്‍.  ഐഎസ്എല്‍ പുതിയ സീസണില്‍ തന്‍റെ ടീം ഏറെ മുന്നേറുമെന്ന് എഫ്.സി.ഗോവ നായകന്‍ കൂടിയായ ജിങ്കന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശക്തരായിട്ടും ഇതുവരെ ഗോവ ചാംപ്യന്‍മാരാകത്തതിന്‍റെ നിരാശ തീര്‍ക്കുകയാണ് ഇത്തവണത്തെ ലക്ഷ്യമെന്നും ജിങ്കന്‍ പറഞ്ഞു.

 

എഫ്.സി.ഗോവ ഇത്തവണയിറങ്ങുന്നത് ഐഎസ്എല്ലിലെ ഏറ്റവും സീനിയര്‍ കളിക്കാരില്‍ ഓരാളായ സന്ദേശ് ജിങ്കന്റെ നായകത്വത്തിലാണ്. ടീമിനെ ചാമ്പ്യന്‍മാരാക്കുകയാണ് ലക്ഷ്യമെന്ന് ജിങ്കന്‍ ടീമിന്‍റെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ബ്ലാസ്റ്റേഴിസ് തന്നത് നല്ല ഓര്‍മകളാണെന്നും ജിങ്കന്‍ പറഞ്ഞു