യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. രാത്രി പന്ത്രണ്ടരയ്ക്ക് ജര്‍മനി സ്കോട്‍ലന്‍ഡിനെ നേരിടും. മരണ ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ നാളെ സ്പെയിന്‍ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങും. 

കിരീടത്തിനായുള്ള ജര്‍മനിയുടെ കാത്തിരിപ്പ് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് യൂറോകപ്പെത്തുന്നത്. 2014ല്‍ ബ്രസീലില്‍ ലോകകിരീടമുയര്‍ത്തിയ ശേഷം തലകുനിച്ച് മാത്രമേ വമ്പന്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് ജര്‍മനി മൈതാനം വിട്ടിട്ടുള്ളു.  സ്വന്തം മണ്ണില്‍ യൂറോ കപ്പ് നേട്ടം മാത്രമേ ജര്‍മന്‍ ആരാധകരെ തൃപ്തിപ്പെടുത്തൂ. എട്ടുമാസം മുമ്പ് പരിശീലകസ്ഥാനത്തെത്തിയ 39കാരന്‍ ജൂലിയന്‍ നെഗല്‍സ്മാന്റെ ടീമിന്റെ കരുത്തും യുവതാരങ്ങളാണ്. 

ലെവര്‍കൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേയ്ക്ക് നയിച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫ്ലോറിയന്‍ റിറ്റ്സാണ് ജര്‍മന്‍ പ്രതീക്ഷ. കഴിഞ്ഞ 11 ടൂര്‍ണമെന്റുകളിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന‍് കഴിയാത്ത സ്കോട്്ലന്‍ഡ് പ്രതീക്ഷിക്കുന്നത് ഒരു അട്ടിമറിത്തുടക്കം. ഗ്രൂപ്പ് ബിയാണ് മരണപ്പോരാട്ടങ്ങള്‍ നടക്കുന്നിടം. 

നിലവിലെ ചാംപ്യന്‍മാരായ ഇറ്റലിക്കൊപ്പം സ്പെയിന്‍, ക്രൊയേഷ്യ, അല്‍ബേനിയ ടീമുകള്‍. തുര്‍ക്കി, ജോര്‍ജിയ ചെക് റിപ്പബ്ലിക് ടീമുകള്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍. അയര്‍ലന്‍ഡിനെതിരെ ഇരട്ടഗോളുകള്‍ നേടിയാണ് യൂറോ കപ്പിനുള്ള ക്രിസ്റ്റ്യാനോയുടെ തയ്യാറെടുപ്പ് 

ENGLISH SUMMARY:

Euro Cup football 2024 kicks off today