Portugal's forward #07 Cristiano Ronaldo reacts during the UEFA Euro 2024 Group F football match between Turkey and Portugal at the BVB Stadion in Dortmund

Portugal's forward #07 Cristiano Ronaldo reacts during the UEFA Euro 2024 Group F football match between Turkey and Portugal at the BVB Stadion in Dortmund

തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പ്‌ പ്രീ ക്വാർട്ടറിൽ. മൂന്നാം ഗോളിന് വഴിയൊരുക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോയിലെ ഗോൾ നേട്ടത്തിന്‍റെ റെക്കോർഡിനൊപ്പം അസിസ്റ്റുകളുടെ റെക്കോർഡും സ്വന്തം പേരിലാക്കി. ഗോളിന് വഴിയൊരുക്കുന്ന പ്രായം കൂടിയ താരമായി 39കാരൻ റൊണാൾഡോ.

 

മൂന്നടിയിൽ തുർക്കിയെ വീഴ്ത്തി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക്. ഏഴാം അസിസ്റ്റൊടെ യൂറോ കപ്പിൽ ഏറ്റവും അധികം ഗോളുകൾക്ക് വഴിയൊരുക്കുന്ന താരമെന്ന റെക്കോർഡിന് നേരെയും ഇനി ക്രിസ്ത്യനോയുടെ പേര്. ഡോർമുണ്ട് സ്റ്റേഡിയത്തെ ഒരു ഇസ്‌താംബുള്ളാക്കി മാറ്റി, കളത്തിലും ഗാലറിയിലും ടർക്കിഷ് അധിപത്യം കണ്ട ആദ്യ മിനിട്ടുകൾ അതിജീവിച്ചാണ്  പോർച്ചുഗലിന്‍റെ തിരിച്ചുവരവ്. അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചാൽ തുർക്കിക്കും പ്രീ ക്വാർട്ടറിൽ എത്താം.

ENGLISH SUMMARY:

Portugal defeated Turkey by three goals and enters in Euro Cup pre-quarters. Cristiano Ronaldo created record as the highest assist provider in Euros.