brazil

കോപ്പ അമേരിക്ക ഫുട്ബോളില്‍ പാരഗ്വായെ തകര്‍ത്ത് ബ്രസീലിന് ആദ്യ ജയം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചുകയറിയത്. ഇരട്ടഗോളുകള്‍ നേടിയ വിനിഷ്യസ് ജൂനിയറാണ് ബ്രസീലിന് വമ്പന്‍ ജയമൊരുക്കിയത്. നാലുപോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. ആറുപോയിന്റുള്ള കൊളംബിയയാണ് ഒന്നാമത്.

ആരാധകരെ ശാന്തരാകുവിനെന്ന് വിളിച്ചുപറഞ്ഞ് വിനിയും കൂട്ടരും. ആദ്യമല്‍സരത്തിലെ വിരസമായ സമനിലയുടെ കുറവ് തീര്‍ക്കുന്നൊരു ഗോള്‍വിരുന്ന്. 

ലൂക്കാസ് പക്വേറ്റ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെ 35ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. ബ്രസീലിയന്‍ താളത്തിനൊത്ത് മല്‍സരം മുന്നേറിയതോടെ സാവിയോ ലീഡുയര്‍ത്തി. വിനിയുടെ രണ്ടാം ഗോളും പിറന്നതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്രസീല്‍ 3–0ന് മുന്നില്‍. രണ്ടാം പുകതിയില്‍. പാരഗ്വായുട ഒമര്‍ അല്‍ഡെരെറ്റെയുടെ ലോങ് റെഞ്ചര്‍ ബ്രസീല്‍ പ്രതിരോധം മുഴുവന്‍ നോക്കിനില്‍ക്കെ വലയില്‍. ആദ്യപകുതിയില്‍ നഷ്ടപ്പെടുത്തിയ പെനല്‍റ്റിക്ക്  രണ്ടുപകുതില്‍ പരിഹാരം ചെയ്ത് പക്വേറ്റ. ഡഗ്ലസ് ലൂയിസിനെ ഫൗള്‍ ചെയ്തതിന്  ആന്‍ഡ്രെയസ് ക്യൂബാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പാരഗ്വായുടെ പതനം പൂര്‍ത്തിയായി

ENGLISH SUMMARY:

Brazil's first win in Copa America football after defeating Paraguay