യൂറോ കപ്പില്‍ ഫ്രാന്‍സും സ്പെയിനും സെമിയില്‍. പോര്‍ച്ചുഗലും ജര്‍മനിയും പുറത്ത്. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച് സ്പെയിനും രണ്ടാം മല്‍സരത്തില്‍ ഷൂട്ട് ഔട്ടില്‍ പോര്‍ച്ചുഗലിനെ 5-3ന് തോല്‍പിച്ച് ഫ്രാന്‍സും സെമിയിലെത്തി. യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുെട വിടവാങ്ങലിനും മല്‍സരം വേദിയായി. കരിയറില്‍ ആദ്യമായി പ്രധാനടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോളില്ലാതെ മടങ്ങി. സെമി ലക്ഷ്യമിട്ട് ഇന്ന് ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലാന്‍ഡിനെ നേരിടും.
90 മിനുട്ടിലും എക്സ്ട്രാ ടൈമിലും ഗോള്‍ വീഴ്ത്താനുള്ള ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ശ്രമങ്ങള്‍ ഓരോന്നായി പാഴായാപ്പോള്‍ മല്‍സരം എത്തിയത് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍. ഫ്രാന്‍സ് ഗോളി മൈക്ക് മെയ്നാനും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയും നടത്തിയ രക്ഷപ്പെടുത്തലുകളും മല്‍സരം ഷൂട്ട് ഔട്ടിലെത്തിക്കാന്‍ വഴിയൊരുക്കി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഫ്രാന്‍സിന്റെ അഞ്ച് കിക്കുകളും ലക്ഷ്യം കണ്ടപ്പോള്‍ പോര്‍ച്ചുഗല്‍ താരം ജോവ ഫെലിക്സിന്റെ കിക്ക് പാഴായി
ഒടുവില്‍ 5-3ന് ഫ്രാന്‍സിന് ജയം. ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞതും പോര്‍ച്ചുഗലിന് തിരിച്ചടിയായി. മികച്ച സ്ട്രൈക്കറുടെ അഭാവം ടീമിനുണ്ടായി.തന്റെ അവസാന യൂറോപ്പ്യന്‍ ചാംപ്യന്‍ഷിപ്പാണെന്ന് വ്യക്തമാക്കിയ റോണാള്‍ഡോയുെട വിടവാങ്ങലിനും ആരാധകര്‍ സാക്ഷിയായി.
ആതിഥേയരായ ജര്‍മനിക്ക് കളി ഇനി ഗാലറിയില്‍ ഇരുന്ന് കാണാനുള്ള അവസരം ഒരുക്കിയാണ് സ്പെയിന്റെ ജയം. എക്സ്ട്രാ ടൈമിങ്ങിലേക്ക് നീണ്ട പോരാട്ടം ഒന്നിനെതിരെ രണ്ടു