ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നെക്സ്റ്റ് ജന്‍ കപ്പില്‍ പങ്കെടുക്കുന്ന, മുത്തൂറ്റ് പാപ്പച്ചന് ഫുട്ബോള്‍ അക്കാദമിയിലെ കളിക്കാരില്‍ ആവേശം നിറച്ച് ഫഹദ് ഫാസില്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഫഹദ് ടീം ജേഴ്സിയും പുറത്തിറക്കി. ഓഗസ്റ്റ് ഒന്നുമുതല്‍ നാലുവരെയാണ് ചാംപ്യന്‍ഷിപ്പ്.
ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ക്രിസ്റ്റല്‍ പാലസ്, എവര്ട്ടണ്, ടോട്ടനം ഹോട്സ്പര്‍ തുടങ്ങിയ മുന്‍നിര ടീം അക്കാദമികളും മല്‍സരിക്കുന്നുണ്ട്. നെക്സ്റ്റ് ജന്‍ കപ്പിന്റെ ഭാഗമാകുന്നതിലെ ആവേശം മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പങ്കുവച്ചു.
കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.