ഐഎസ്എല്ലില്‍ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. 1-2നാണ് പഞ്ചാബിന്റെ ജയം. വിജയഗോള്‍ പിറന്നത് ഇഞ്ചുറി ടൈമില്‍. 86ാം മിനിറ്റില്‍ പഞ്ചാബ് ആദ്യഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഫൈനല്‍ വിസിലിന് സെക്കന്‍റുകള്‍ ശേഷിക്കെ പഞ്ചാബ് രണ്ടാം ഗോള്‍ നേടി ജയമുറപ്പിച്ചു.