പഴയ മെസിയെ ഓര്‍മിപ്പിച്ചെത്തിയ ഗോളിന്റെ ബലത്തില്‍ ചാര്‍ലറ്റിനെതിരെ സമനില പിടിച്ച് ഇന്‍റര്‍ മയാമി. 67ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് വന്ന മെസിയുടെ കര്‍ലിങ് ഷോട്ട് വലകുലുക്കുകയായിരുന്നു. മെസിയുടെ ഈ സീസണിലെ 15ാമത്തെ ഗോളാണ് ഇത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് മെസി സ്കോര്‍ ചെയ്യുന്ന മൂന്നാമത്തെ ഗോളും.
ഇന്റര്‍ മയാമിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന്, പന്ത് ബോക്സിന് പുറത്ത് വെച്ച് മെസിയുടെ കാലുകളിലേക്ക് എത്തി. ഒരു വട്ടം ഡ്രിബിള്‍ ചെയ്ത മെസി നാല് പ്രതിരോധനിര താരങ്ങളെ നോക്കുകുത്തികളാക്കി തന്റെ ഇടംകാല്‍ ഷോട്ടിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. ഇന്റര്‍ മയാമിയുടെ തുടരെ മൂന്നാമത്തെ സമനിലയാണ് ഇത്.
57ാം മിനിറ്റിലായിരുന്നു ലീഡ് എടുത്ത് ചാര്‍ലറ്റിന്റെ ഗോള്‍ വന്നത്. രണ്ടാം പകുതിയില്‍ ചാര്‍ലറ്റ് ഗോള്‍കീപ്പറില്‍ നിന്ന് വന്നത് ഏഴ് സേവുകള്‍. തോല്‍വി വഴങ്ങുന്നതില്‍ നിന്ന് ചാര്‍ലറ്റിനെ രക്ഷിക്കാന്‍ ഗോള്‍കീപ്പറിനായി. ഇന്‍റര്‍ മയാമി ഗോള്‍കീപ്പര്‍ക്ക് സേവ് ചെയ്യേണ്ടി വന്നതാവട്ടെ രണ്ട് ഷോട്ടുകള്‍ മാത്രം.
21 ഷോട്ടുകളാണ് ഇന്‍റര്‍ മയാമിയില്‍ നിന്ന് വന്നത്. അതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് എട്ട് ഷോട്ടുകളും. ഇന്റര്‍ മയാമിയില്‍ നിന്ന് വന്നത് ഒന്‍പത് ഷോട്ടുകളും. ഒക്ടോബറിലെ ബ്രേക്കില്‍ മെസി അര്‍ജന്റീനയുടെ ടീമിനൊപ്പം ചേരുമെന്ന് ഇന്റര്‍മയാമി പരിശീലകന്‍ വ്യക്തമാക്കി.