‘എതിരാളി പോലും മെസിയെ ഇങ്ങനെ മാര്‍ക്ക് ചെയ്തട്ടുണ്ടാവില്ലാ, ഒരു മിന്നായം പോലെ കണ്ടു ’, സെല്‍ഫി വിത്ത് മെസി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില വൈറലായ ഒരു ചിത്രത്തിന് വരുന്ന കമന്‍റുകളില്‍ ചിലത് മാത്രമാണ്. ആരാധകനായ ഒരാള്‍ സ്റ്റേഡിയത്തില്‍ നിന്ന് കളി കാണുന്നതും, കളിക്കളത്തിലെ മെസിയെ ഒരു വട്ടം ഇട്ട് കാണിച്ചുമാണ് ചിത്രം. എന്നാല്‍ ആ വട്ടത്തിനുള്ളില്‍ ആളെ കാണാന്‍ പോലും സാധിക്കില്ല, ഇതിന് പിന്നാലെയാണ് ‘ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു’, ചേട്ടാ മെസി വട്ടത്തിലുണ്ട്, തുടങ്ങി കമന്‍റുകളുടെ പൂരം.
ഒരു മനുഷ്യന്‍ സന്തോഷത്തോടെ ഇട്ട ചിത്രമല്ലെ അതിനെ ട്രോളണ്ട കാര്യമുണ്ടോ, വട്ടത്തില്‍ കുടുങ്ങിയ മെസിയെ ആര് രക്ഷിക്കും എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. എന്നാല്‍ പ്രചരിക്കുന്ന ചിത്രം എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ലാ. ചിത്രം ഒറിജിനലാണോ കൃത്രിമമായി തയ്യാറാക്കിയതാണോ എന്നൊന്നും വ്യക്തമല്ല.