സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബെല്‍ഫോര്‍ട്ടിന്റെ ഇരട്ടഗോളില്‍ മലപ്പുറത്തെ 2–1ന് തോല്‍പിച്ച് കാലിക്കറ്റ് ഒന്നാം സ്ഥാനത്ത്. രണ്ടാം പകുതിയിലാണ് ബെല്‍ഫോര്‍ട്ട് രണ്ടുഗോളുകളും നേടിയത്. പ്രമുഖതാരങ്ങളില്ലാതെയിറങ്ങിയ മലപ്പുറം ആക്രമണത്തേക്കാള്‍ പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. 23ാം മിനിറ്റില്‍ മലപ്പുറത്തിന്റെ അലക്സിസ് സാഞ്ചസിന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം മുതലാക്കാനായില്ല. പെനല്‍റ്റിയിലൂടെ പെഡ്രോ മാന്‍സിയാണ് മലപ്പുറത്തിന്റെ ആശ്വാസഗോള്‍ നേടിയത്. പോയിന്റ് നിലയില്‍ മലപ്പുറം അഞ്ചാം സ്ഥാനത്താണ്.