മലപ്പുറം പെരിന്തൽമണ്ണയില്‍ 16 അടി താഴ്ചയുള്ള കിണറ്റില്‍ വീണ നായയ്ക്കും കുഞ്ഞുങ്ങൾക്കും രക്ഷാകരങ്ങളുമായി സന്നദ്ധ പ്രവർത്തകർ. ട്രോമ കെയർ പ്രവർത്തകരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് എട്ട് ജീവനുകൾ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.
ഇന്നലെ ഉച്ചയോടെ നായക്കുട്ടികളുടെ ശബ്ദം കേട്ടാണ് വീട്ടുകാർ തിരഞ്ഞിറങ്ങുന്നത്. വീടിന് പിന്നിലായുള്ള ഉപയോഗശൂന്യമായ കിണറ്റിൽ നിന്നായിരുന്നു ശബ്ദം. കിണറിനു മുകളിൽ വിരിച്ചിട്ടിരുന്ന ഷീറ്റ് മാറ്റി നോക്കിയപ്പോൾ കിണറ്റിനുള്ളിൽ അകപ്പെട്ടു കിടക്കുന്ന നായ്ക്കുട്ടികളെയും നായയും കണ്ടു. ഉടൻതന്നെ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരമാണ് ട്രോമാകെയറിൽ വിവരമറിയിച്ചത്.
കിണർ ഉപയോഗശൂന്യമായി കിടന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്നായയെയും 7 കുഞ്ഞുങ്ങളെയും പുറത്തെടുക്കനായത്. രക്ഷാ വലയിൽ സുരക്ഷിതരായവർ ഇന്ന് കരയിൽ അങ്ങനെ വിലസുന്നു .