വിനിഷ്യസ് ജൂനിയറിന് ബലൊന്‍ ദ് ഓര്‍ കയ്യകലത്തില്‍ നിന്ന് അകന്ന് പോയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി എത്തുകയാണ് ബ്രസീലിലേയും റയല്‍ മാഡ്രിഡിലേയും സഹതാരങ്ങള്‍. ഫുട്ബോള്‍ രാഷ്ട്രീയം എന്നായിരുന്നു റയലിലെ വിനീഷ്യസിന്‍റെ സഹതാരം കമവിങ്കയുടെ വാക്കുകള്‍. വിനിക്ക് ബലൊന്‍ ദ് ഓര്‍ നഷ്ടമായത് ഫുട്ബോളിന്‍റെ നഷ്ടം എന്നായിരുന്നു ടോട്ടനത്തിന്‍റെ ബ്രസീല്‍ മുന്നേറ്റനിര താരം റിച്ചാര്‍ലിസന്‍ പ്രതികരിച്ചത്.
സഹോദരാ, നീയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. ഒരു അവാര്‍ഡിനും അത് മാറ്റിപ്പറയാനാവില്ല. സ്നേഹം..കമവിങ്ക ട്വിറ്ററില്‍ കുറിച്ചു. 'ഓരോ സീസണിലും ഏറെ ആകാംക്ഷയോടെയാണ് ഫുട്ബോളിലെ വ്യക്തിഗത അവാര്‍ഡുകളിലേക്ക് ഞങ്ങള്‍ നോക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ ഫുട്ബോള്‍ താരം ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടും എന്ന പ്രതീക്ഷയോടെയാണ് ഇന്ന് ബ്രസീല്‍ ഉറക്കമുണര്‍ന്നത്. നിര്‍ഭാഗ്യം കൊണ്ട് അതുണ്ടായില്ല. ആര്‍ക്കും മനസിലാവാത്ത മാനദണ്ഡങ്ങള്‍ കൊണ്ട് അവാര്‍ഡ് അകന്ന് പോയിരിക്കുന്നു', റിച്ചാര്‍ലിസന്‍ പറയുന്നു.
ബ്രസീല്‍ മുഴുവന്‍ എനിക്കായി ആരവം ഉയര്‍ത്തണം, അതാണ് തന്‍റെ സ്വപ്നം എന്നാണ് വിനി പറയാറുള്ളത്. ആ ദിവസമായിരുന്നു ഇന്ന്. നീ മഹാനാണ്, ലോകത്തിലെ ഏറ്റവും മികച്ചവനാണ്. ഒരു അവര്‍ഡും അത് അങ്ങനെയല്ലാതാക്കുന്നില്ല. മുന്നോട്ട് തന്നെ പോവുക. വിട്ടുകൊടുക്കാതിരിക്കുക, എല്ലാവരും കൂടെയുണ്ട്, വിനിഷ്യസിനോട് റിച്ചാര്‍ലിസന്‍ പറയുന്നു.