2024 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. റയല്‍ മഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രി പുരസ്കാരത്തില്‍ മുത്തമിട്ടത്. ക്ലബ് ഓഫ് ദ് ഇയര്‍ പുരസ്കാരം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ ലോകകപ്പ് ജേതാവായ സ്പാനിഷ് വനിതാ ഫുട്ബോളർ അയ്റ്റാന ബോൺമറ്റി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാംവട്ടമാണ് അയ്റ്റാന മികച്ച വനിതാ ഫുട്ബോളറാകുന്നത്. സാധ്യത പട്ടികയില്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമില്ലെന്ന പ്രത്യേകതയും ഇത്തവണത്തെ പുരസ്കാര നിശയ്ക്കുണ്ടായിരുന്നു.