Image Credit: facebook.com/superleaguekeralaofficial

സൂപ്പര്‍ ലീഗ് കേരളയില്‍ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ്‍ ഗോമസിന്‍റെ ഇരട്ട ഗോളില്‍ കണ്ണൂര്‍ വോറിയോഴ്സിനെ തകര്‍ത്ത് ഫോഴ്സ കൊച്ചി ഫൈനലില്‍. കണ്ണൂര്‍ വോറിയേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊച്ചി തകര്‍ത്തത്. ഇനി 10ന് നടക്കുന്ന ഫൈനലില്‍ കോഴിക്കോടിന്‍റെ മണ്ണില്‍ കാലിക്കറ്റ് എഫ്സിയും കൊച്ചി ഫോഴ്സയും തമ്മില്‍ ഏറ്റുമുട്ടും.

ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 71ആം മിനിറ്റിലായിരുന്നു ഡോറിയല്‍ട്ടിന്‍റെ ആദ്യ ഗോള്‍. തൊട്ടുപിന്നാലെ 78 ആം മിനിറ്റില്‍ ഡോറിയല്‍ട്ടിന്‍റെ രണ്ടാം ഗോള്‍. നിലവില്‍ 7 ഗോളുകളുമായി സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ വേട്ട ഡോറിയല്‍ട്ടണ്‍ ഗോമസിന് സ്വന്തം.  

ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്‍സി ഫൈനലിൽ കടന്നത്. 2–1നാണ് കാലിക്കറ്റ് എഫ്‍സി, തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയത്. ഈ മാസം പത്തിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

ENGLISH SUMMARY:

Super League in Kerala; Forca Kochi defeated Kannur Warriors with a double goal by Brazilian player Doryelton Gomes. In the final, which will be held on the 10th, Calicut FC and Forca Kochi will face off on Kozhikode's home ground.