ഫോട്ടോ: എപി

TOPICS COVERED

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോളണ്ടിനെ 5–1ന് തോല്‍പിച്ചു.  ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാംപകുതിയില്‍ കണ്ടത് ഗോള്‍വര്‍ഷം. 59ാം മിനിറ്റില്‍ റഫേല്‍ ലിയാവോ പോര്‍ച്ചുഗലിനായി സ്കോറിങ് തുടങ്ങി. 72ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ തന്റെ ആദ്യഗോള്‍ നേടിയ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിലൂടെ തന്റെ രണ്ടാം ഗോള്‍ നേടി. 

ഫുട്ബോള്‍ കരിയറിലെ 910ാം ഗോളാണ് 39കാരന്‍ പോളണ്ടിനെതിരെ ബൈസിക്കിള്‍ കിക്കിലൂടെ നേടിയത്. രാജ്യാന്തരതലത്തിലെ 135ാം ഗോളുമായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസും നെറ്റോയുമാണ് മറ്റ് ഗോളുകള്‍ നേടിയത്. പോളണ്ടിന്റെ ആശ്വാസ ഗോള്‍ 88ാം മിനിറ്റിലായിരുന്നു. രാജ്യാന്തര ഫുട്ബോള്‍ ഒരു രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ജയം നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടേതായി. സെര്‍ജിയോ റാമോസിന്റെ റെക്കോര്‍ഡ് മറികടന്ന റൊണാള്‍‍ഡോയ്ക്ക് 215 മല്‍സരങ്ങളില്‍ നിന്നായി 132 ജയങ്ങളായി.

ENGLISH SUMMARY:

Ronaldo scored a brace to beat Poland 5-1. After a scoreless first half, the second half was full of goals.