സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് പുറത്തേക്കോ? രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. പരിശീലകന്‍ സംഗക്കാരയ്ക്കും ഇംഗ്ലണ്ട് താരം ബട്ട്ലറിനുമെല്ലാം ഒപ്പമുള്ള സഞ്ജുവിന്റെ വിഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്. മേജര്‍ മിസ്സിങ് എന്ന ക്യാപ്ഷനോടെ കരയുന്ന ഇമോജിയും ലവ് ചിഹ്നവും ഇട്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തില്ല എന്ന തീരുമാനത്തിലേക്ക് എത്തിയോ എന്ന ചോദ്യമാണ് ഇതിലൂടെ ആരാധകരില്‍ നിന്ന് ഉയരുന്നത്.
ഐപിഎല്‍ മെഗാ താര ലേലത്തിന് മുന്‍പായി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തേക്കും എന്ന വിലയിരുത്തലുകള്‍ ഇതോടെ ശക്തമായി. രാജസ്ഥാന്‍ വിട്ട് ഏത് ഫ്രാഞ്ചൈസിയിലേക്കാവും സഞ്ജു ചേക്കേറുക എന്ന ചര്‍ച്ചകളും ആരാധകര്‍ തുടങ്ങി കഴിഞ്ഞു. വിശ്വസ്തനായ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കരുത് എന്ന കമന്റുകളും രാജസ്ഥാന്‍ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ നിറയുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും സഞ്ജുവിനെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013ലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. 2016, 2017 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചു. 2021ലാണ് രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന്റെ കൈകളിലേക്ക് വരുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും സീസണ്‍ അവസാനത്തിലേക്ക് എത്തിയപ്പോള്‍ തുടര്‍ പരാജയങ്ങളിലേക്ക് വീണത് രാജസ്ഥാന് തിരിച്ചടിയായിരുന്നു.