രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ബട്ട്ലര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ടീമിനോട് യാത്ര പറഞ്ഞാണ് ബട്ട്ലര്‍ എത്തുന്നത്. ഇത് അവസാനമാണെങ്കില്‍ , നന്ദി എന്നാണ് ബട്ട്ലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഇത് അവസാനമാണ് എങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനും കഴിഞ്ഞ ഏഴ് സീസണുകളിലായി ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി. 2018 മുതല്‍ എന്‍റെ ക്രിക്കറ്റ് കരിയറിലെ മികച്ച വര്‍ഷങ്ങളായിരുന്നു. ഈ പിങ്ക് ഷര്‍ട്ടില്‍ ഒരുപാട് നല്ല ഓര്‍മകള്‍ എനിക്കുണ്ട്. എന്നെയും എന്‍റെ കുടുംബത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇനിയും ഒരുപാട് എഴുതാനുണ്ട്. എന്നാല്‍ ഇവിടെ അവസാനിപ്പിക്കാം, ബട്ട്ലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 359 റണ്‍സ് ആണ് ജോസ് ബട്ട്ലര്‍ സ്കോര്‍ ചെയ്തത്. രണ്ട് സെഞ്ചറിയും ഇതില്‍ ഉള്‍പ്പെടുന്നു. സീസണിലെ സ്ട്രൈക്ക്റേറ്റ് 140.78. 2018ലാണ് ബട്ട്ലര്‍ രാജസ്ഥാനൊപ്പം ചേരുന്നത്. 107 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 3582 റണ്‍സ് ആണ് ബട്ട്ലര്‍ സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 38.11.
ബട്ട്ലറിനെ കൂടാതെ ഇംഗ്ലണ്ട് താരങ്ങളായ ബെയര്‍സ്റ്റോ, മൊയിന്‍ അലി, ലിവിങ്സ്റ്റണ്‍, സാം കറാന്‍, ഫില്‍ സോള്‍ട്ട്, വില്‍ ജാക്സ് എന്നിവരുടെ പേരും താര ലേലത്തിലേക്ക് എത്തുന്നു. പത്ത് ഐപിഎല്‍ ഫ്രഞ്ചൈസിയും ഒരു ഇംഗ്ലീഷ് താരത്തേയും ടീമില്‍ നിലനിര്‍ത്തിയിട്ടില്ല.