ഐപിഎല്‍ മെഗാ ലേലത്തില്‍ കടുത്ത ലേലംവിളി പ്രതീക്ഷിച്ചിരുന്ന താരങ്ങളായിരുന്നു റിഷഭ് പന്തും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും. റിഷഭ് പന്തും ശ്രേയസ് അയ്യരും വലിയ തുകയ്ക്ക് ലേലത്തില്‍ പോയപ്പോള്‍ 14 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് കെഎല്‍ രാഹുലിനെ സ്വന്തമാക്കിയത്.
Also Read: അത് ദ്രാവിഡിന്‍റെ ബുദ്ധി; വൈഭവ് സൂര്യവംശിക്ക് എന്തുകൊണ്ട് 1.10 കോടി നല്‍കി; കാരണമിതാ
റിഷഭ് പന്തിന്‍റെയും ശ്രേയസ് അയ്യരുടെയും വില വർധിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് കെഎൽ രാഹുലിനെ പാളയത്തിലെത്തിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചു എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ഇതിന് പിന്നിലെ ചാണക്യ ബുദ്ധി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ കിരണ്‍ ഗാന്ധിക്ക് നല്‍കുകയും ചെയ്യുന്നു സോഷ്യല്‍ മീഡിയ.
Also Read: പന്തിന് വര്‍ഷത്തില്‍ 27 കോടി രൂപ ലഭിക്കുമോ?; പരിക്കേറ്റ് പുറത്തായാല്‍ എത്ര കിട്ടും?
പന്തിയായി ലേലം ആരംഭിച്ചത് ലക്നൗവും ബംഗ്ളൂരുവായിരുന്നു. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദ് എത്തി. 20.75 കോടിയിലേക്ക് എത്തിയതോടെ ഹൈദരാബാദും ലേലത്തില്‍ നിന്ന് പിന്മാറി.
ഈ സമയത്ത് ഡൽഹി ക്യാപിറ്റൽസ് റൈറ്റ്-ടു-മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിച്ചത്. ഇതോടെ ലക്നൗ ലേല തുക 27 കോടി രൂപയായി ഉയർത്തി. ഈ തുകയില്‍ നിന്ന് ഡല്‍ഹി പിന്മാറിയതോടെ പന്ത് ലക്നൗവിലെത്തി.
ശ്രേയസ് അയ്യരുടെ ലേലത്തില്‍ 10 കോടി രൂപവരെ കൊല്‍ക്കത്തയുണ്ടായിരുന്നു. ക്യാപ്റ്റൻമാരെ ആവശ്യമുണ്ടന്നതിനാല്‍ പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിങ്സുമായാണ് ലേല മത്സരം. പഞ്ചാബ് 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ സ്വന്തമാക്കിയത്.
പിന്നീട് രാഹുലിന്‍റെ ലേലത്തില്‍ എതിരാളികളായി ഉണ്ടായത് കൊല്‍ക്കത്തയും ആര്‍സിബിയും സിഎസ്കെയുമായിരുന്നു. എന്നാല്‍ ഇവരെ പിന്തള്ളി 14 കോടിക്ക് രാഹുലിനെ ഡല്‍ഹി ക്യാംപിലെത്തിച്ചു.
കെ എൽ രാഹുലിനെ 14 കോടിക്ക് വാങ്ങി, റിഷഭ് പന്തിനെ 27 കോടിക്കും ശ്രേയസ് അയ്യരെ 26.65 കോടിക്കും വിറ്റു. ചാണക്യനേക്കാൾ വലിയ സൂത്രധാരനാണ് ഇദ്ദേഹം എന്നാണ് സുജീത് സുമന്‍ എന്ന എക്സ് അക്കൗണ്ട് കിരണ്‍ ഗാന്ധിയുടെ പടം വച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരാണ് കിരണ്‍ ഗാന്ധി?
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചെയര്‍മാനും സഹ ഉടമയുമാണ് കിരണ്‍ ഗാന്ധി. ജിഎംആര്‍ ഗ്രൂപ്പിന്‍റെ സ്ഥാപക ചെയർമാൻ ജിഎം റാവുവിന്‍റെ ഇളയമകനായ കിരണ്‍ ഗാന്ധി 1999 മുതല്‍ ജിഎംആര്‍ ഗ്രൂപ്പ് ബോര്‍ഡിലുണ്ട്. ജിഎംആറിൻ്റെ അർബൻ ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ് ഹൈവേസ് ഡിവിഷൻ്റെ ചെയർമാനും കൂടിയാണ് അദ്ദേഹം.