ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ആദ്യ ദിനം മാര്‍ക്വീ താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജെയ്ന്‍റിലേക്കും ശ്രേയസ് അയ്യര്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്കും എത്തി. 12 താരങ്ങളെയാണ് മാര്‍കീ താരങ്ങളുടെ ലിസ്റ്റില്‍ ലേലം ചെയ്തത്. മാര്‍ക്വീ താരങ്ങളുടെ ലിസ്റ്റില്‍ ലേലം ചെയ്ത താരങ്ങളും തുകയും ടീമും.
അർഷ്ദീപ് സിങ്– 18 കോടി– പഞ്ചാബ് കിങ്സ്
കഗിസോ റബാഡ– 10.75 കോടി– ഗുജറാത്ത് ടൈറ്റന്‍സ്
ശ്രേയസ് അയ്യര്‍– 26.75 കോടി– പഞ്ചാബ് കിങ്സ്
റിഷഭ് പന്ത്- 27 കോടി– ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്
ജോസ് ബട്ട്‌ലർ– 15.75 കോടി– ഗുജറാത്ത് ടൈറ്റന്‍സ്
മിച്ചൽ സ്റ്റാർക്ക്– 11.75 രൂപ– ഡൽഹി ക്യാപിറ്റൽസ്
മുഹമ്മദ് ഷാമി– 10 കോടി– സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഡേവിഡ് മില്ലര്‍– 7.50 കോടി– ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്
കെഎല്‍ രാഹുല്‍– 14 കോടി– ഡല്‍ഹി ക്യാപിറ്റല്‍സ്
ലിയം ലിവിങ്സ്റ്റണ്‍– 8.75 കോടി– ആര്‍സിബി
മുഹമ്മദ് സിറാജ്– 12.25 കോടി– ഗുജറാത്ത് ടൈറ്റന്‍സ്
യുവ്വേന്ദ്ര ചഹല്‍– 18 കോടി– പഞ്ചാബ് കിങ്സ്
ലേല ശേഷം ഏറ്റവും കൂടുതല്‍ തുകയുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ കയ്യിലാണ്. 55 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ കയ്യിലുള്ളത്. 13 താരങ്ങളെ ടീമിന് വാങ്ങേണ്ടതുണ്ട്. പഞ്ചാബ് കിങ്സിന്‍റെ കയ്യില്‍ 47.75 കോടി രൂപയും ആര്‍സിബിയുടെ കയ്യില്‍ 47.25 കോടി രൂപയുമുണ്ട്. ഇവയ്ക്ക് യഥാക്രമം 13, 14 താരങ്ങളെ വാങ്ങണം.
ഡല്‍ഹി ക്യാപിറ്റല്‍– 27.25 കോടി രൂപ- 12 താരങ്ങള്‍
ഗുജറാത്ത് ടൈറ്റന്‍സ്– 30.25 കോടി– 10 താരങ്ങള്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്– 51 കോടി രൂപ- 12 താരങ്ങള്‍
ലക്നൗ സൂപ്പര്‍ ജെയ്ന്‍റസ്– 34.50 കോടി– 11 താരങ്ങള്‍
മുംബൈ ഇന്ത്യന്‍സ്– 45 കോടി– 14 താരങ്ങള്‍
സണ്‍ റൈസേഴ്സ് ഹൈദരാബാദ്– 35 കോടി– 12 താരങ്ങള്‍
രാജസ്ഥാന്‍ റോയല്‍സ്– 41 കോടി– 12 താരങ്ങള്‍
ആര്‍സിബി– 47.25 കോടി– 14 താരങ്ങള്‍