ഐപിഎല്‍ മെഗാ താര ലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 11.75 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
Also Read: ഐപിഎല്‍ മെഗാലേലത്തില്‍ പന്തിന്‍റെ തേരോട്ടം; 27 കോടി പോക്കറ്റില്‍; ഇനി കളി ലക്നൗവില്‍
2024 ലെ ഐപിഎല്‍ ലേല സമയത്ത് 25.75 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആ സമയത്തെ ഏറ്റവും വലിയ വാങ്ങലായിരുന്നു ഇത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍ക്കിന്‍റെ ഐപിഎല്‍ തുകയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
Also Read: അര്‍ഷ്ദീപ് സിങിനെ 18 കോടിക്ക് സ്വന്തമാക്കി പഞ്ചാബ്; ശ്രേയസ് അയ്യര്‍ക്ക് 26.75 കോടി; റെക്കോര്‍ഡ്
2018 സീസണില്‍ ഐപിഎലില്‍ 9.40 കോടി രൂപയ്ക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നെങ്കിലും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറുകയായിരുന്നു. 2022 ല്‍ മികച്ച ഫോമിലായിരുന്നിട്ടും അന്താരാഷ്ട്ര കരിയറിന് മുൻഗണന നൽകുന്നതിനായി സ്റ്റാർക്ക് 2022 ലെ മെഗാ ലേലത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
മൂന്ന് സീസണിലായി 41 മത്സരങ്ങളാണ് സ്റ്റാര്‍ക് ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 51 വിക്കറ്റ് ലഭിച്ചിട്ടുണ്ട്. 2024 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് നേടിയത്.
ലേലം പുരോഗമിക്കവെ ഇതുവരെ ഏറ്റവും വലിയ വാങ്ങല്‍ നടത്തിയത് ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് ആണ്. 27 കോടി രൂപയ്ക്കാണ് ലക്നൗ ഫ്രാഞ്ചൈസി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ റിഷഭ് പന്തിനെ സ്വന്തമാക്കിയത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ശ്രേയസ് അയ്യരാണ് വില്‍പ്പനയില്‍ രണ്ടാമത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.