റിഷഭ് പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം. 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് പന്തിനെ സ്വന്തമാക്കിയത്. മറ്റൊരു ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യര്‍ക്ക് 26.75 കോടി രൂപ ലഭിച്ചു. പഞ്ചാബ് കിങ്സാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലാണ് റിഷഭ് പന്തിന്‍റേത്. 2016 ല്‍ ഐപിഎല്‍ അരങ്ങേറിയ മുതല്‍ ഡല്‍ഹിക്ക് കളിക്കുന്ന താരം ആദ്യമായാണ് പുതിയ ടീമിലേക്ക് എത്തുന്നത്.
2024 ഐപിഎല്‍ ലേലത്തില്‍ 24.75 കോടി രൂപ ലഭിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന് ഇത്തവണ 11.75 കോടി രൂപ മാത്രമാണ് ലഭിച്ചത്. നേരത്തെ കൊല്‍ക്കത്തന്‍ താരമായ സ്റ്റാര്‍ക്ക് ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിലാണ്. നേരത്തെ 20.5 കോടി ലഭിച്ച പാറ്റ് കമ്മിന്‍സ്, 18.50 കോടി ലഭിച്ച് സാം കറണ്‍ എന്നിവരാണ് ഐപിഎല്‍ മെഗാ ലേലത്തിലെ മികച്ച പണം ലഭിച്ചവര്‍.
29 കാരനായ ശ്രേയസ് അയ്യര്‍ക്കും കനത്ത പോരാട്ടം നടന്നു. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്കായി ലേലം തുടങ്ങിയത് മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. എന്നാല്‍ പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ശക്തമായ ലേലം വിളിയില്‍ 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. 25.75 കോടി രൂപയ്ക്ക് മുകളില്‍ ലേലതുകയെത്തിയ ആദ്യ ഇന്ത്യന്‍ താരമായി ശ്രേയസ് അയ്യര്‍.
അർഷ്ദീപ് സിങ്– 18 കോടി– പഞ്ചാബ് കിങ്സ്
കഗിസോ റബാഡ– 10.75 കോടി– ഗുജറാത്ത് ടൈറ്റന്‍സ്
ജോസ് ബട്ട്‌ലർ– 15.75 കോടി– ഗുജറാത്ത് ടൈറ്റന്‍സ്
മിച്ചൽ സ്റ്റാർക്ക്– 11.75 രൂപ– ഡൽഹി ക്യാപിറ്റൽസ്
മുഹമ്മദ് ഷമി– 10 കോടി– സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഡേവിഡ് മില്ലര്‍– 7.50 കോടി– ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്