ഐപിഎല്‍ താര ലേലത്തില്‍ 639.15 കോടി രൂപയാണ് പത്ത് ഫ്രൈഞ്ചൈസികളും ചേര്‍ന്ന് പൊടിച്ചത്. 27 കോടി രൂപ നല്‍കി ലക്നൗ സൂപ്പര്‍ ജെയ്ന്‍റസ് സ്വന്തമാക്കി റിഷഭ് പന്ത് വിലയേറിയ താരമായി. 26.75 കോടിക്ക് പഞ്ചാബ് കിങ്സിലെത്തിയ ശ്രേയസ് അയ്യര്‍ രണ്ടാമത്തെ വിലയേറിയ താരമായി. ഇത്രയും വിലകൊടുത്ത് താരങ്ങളെ വാങ്ങാന്‍ കമ്പനികള്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം. കളിച്ചുണ്ടാക്കിയത് തന്നെ എന്നാണുത്തരം.
Also Read: ഐപിഎല്‍ മെഗാലേലത്തില്‍ പന്തിന്‍റെ തേരോട്ടം; 27 കോടി പോക്കറ്റില്‍; ഇനി കളി ലക്നൗവില്‍
2024 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പത്ത് ഫ്രാഞ്ചൈസികളുടെ സംയോജിത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 3,082 കോടി രൂപയില്‍ നിന്നും 6,797 കോടി രൂപയിലേക്ക് എത്തി. ഐപിഎല്ലിന്‍റെ വാണിജ്യ ആകര്‍ഷണം ഉയരുന്നതും മികച്ച മീഡിയ പാര്‍ട്ണര്‍ഷിപ്പ്, സ്പോണ്‍സര്‍ ലീഡുകളാണ് വരുമാന വര്‍ധനവിന് കാരണം.
വരുമാന വഴികള്‍ ഇങ്ങനെ
മീഡിയ റൈറ്റ്സ്, സ്പോണ്‍ഷര്‍ഷിപ്പ് വരുമാനം പങ്കുവെയ്ക്കുന്ന സെന്‍ട്രല്‍ റവന്യുപൂളും ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന ഗേറ്റ് വരുമാനവുമാണ് ഐപിഎല്‍ ടീമുകളുടെ കീശനിറയ്ക്കുന്നത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ മീഡിയ റൈറ്റ്സ് വഴിയുള്ള വരുമാനം റെക്കോര്‍ഡിലെത്തിയതും ടീം സ്പോണ്‍സര്‍ഷിപ്പ് കൂടിയതും വരുമാന വര്‍ധനവിന് കാരണമായി. ഉയര്‍ന്ന ടിക്കറ്റ് നിരക്കിലും സ്റ്റേഡിയം നിറയുന്നതും ഐപിഎല്‍ ടീമുകളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കി.
Also Read: കെഎല്‍ രാഹുല്‍ ഡല്‍ഹിയില്‍, പന്ത് ലക്നൗവില്‍; മാര്‍ക്വീ താരങ്ങള്‍ ഏതൊക്കെ ടീമില്‍
2022 ല്‍ ഐപിഎല്‍ സംപ്രേക്ഷണാവകാശം 4839 കോടി രൂപയ്ക്കാണ് ബിസിസിഐ ഡിസ്നി സ്റ്റാറിനും വിയകോം 18നം വിറ്റത്. ഇതിനൊപ്പം ടാറ്റ ഗ്രൂപ്പ്, മൈ11സര്‍ക്കിള്‍, സിയറ്റ്, ഏയ്ഞ്ചല്‍ വണ്‍ തുടങ്ങിയവയില്‍ നിന്നുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ വഴി 4,000 കോടിയിലധികം രൂപയും ബിസിസഐയ്ക്ക് ലഭിച്ചിട്ടുണ്ട്.
വരുമാനം ഡബിള്‍
ഇതോടെ കമ്പനികള്‍ വരുമാനം ഇരട്ടിയാക്കുകയും ലാഭത്തിലെത്തുകയും ചെയ്തു. സിവിസി ക്യാപിറ്റലിന്‍റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയ ഫ്രാഞ്ചൈസി. വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 776 കോടി രൂപയിലെത്തി. 2023 സാമ്പത്തിക വര്‍ഷം ഇത് 359 കോടി രൂപയായിരുന്നു. മുംബൈ ഇന്ത്യന്‍സ്- 737 കോടി (358 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 689 കോടി(322 കോടി), ചെന്നൈ സൂപ്പര്‍ കിങ്സ് 676 കോ (292 കോടി) എന്നിങ്ങനെയാണ് വരുമാനം.
പഞ്ചാബ് കിങ്സാണ് ഏറ്റും ലാഭമുള്ള ഫ്രാഞ്ചൈസി. 252 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ ലാഭം. രണ്ടാമത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. 229 കോടി രൂപ കമ്പനി ലാഭമുണ്ടാക്കി. ബെംഗളൂരുവിന്‍റെ ലാഭം 221 കോടി രൂപയാണ്. കൊല്‍ക്കത്ത– 175 കോടി, രാജസ്ഥാന്‍ റോയല്‍സ്– 142 കോടി, ലഖ്നൗ 59 കോടി എന്നിങ്ങനെയാണ് ലാഭകണക്ക്. ഗുജറാത്ത് ടൈറ്റന്‍സ് 57 കോടി രൂപ നഷ്ടം രേഖപ്പെടുത്തി.
ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഐപിഎല്ലിന്‍റെ ബ്രാൻഡ് മൂല്യം 2023-നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2024-ൽ 12 ബില്യൺ ഡോളറാണ് ഐപിഎല്ലിന്‍റെ ബ്രാന്‍ഡ് മൂല്യം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവ ബ്രാൻഡ് മൂല്യത്തിൽ 100 മില്യണ്‍ ഡോളര്‍ മറികടന്നു എന്നതും ശ്രദ്ധേയമാണ്.