India's Shardul Thakur runs on the field during the third day of the first cricket Test match between South Africa and India at SuperSport Park in Centurion on December 28, 2023. (Photo by PHILL MAGAKOE / AFP)

India's Shardul Thakur runs on the field during the third day of the first cricket Test match between South Africa and India at SuperSport Park in Centurion on December 28, 2023. (Photo by PHILL MAGAKOE / AFP)

നവംബറിലെ ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍  ലക്നൗ സൂപ്പര്‍ ജയന്‍റ്സിലേക്കെന്ന് സൂചന. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലിടം നേടുന്നതിനുള്ള കഠിന പ്രയത്നത്തില്‍ ആയിരുന്നു താരം. എന്നാലിതാ ലക്നൗ ക്യാംപില്‍ താരത്തെ കണ്ടുവെന്നും ടീം ജഴ്സിയണിഞ്ഞ് താരം പരിശീലനത്തിലായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  

Mumbai: Mumbai s Shardul Thakur celebrates his century on the second day of a Ranji trophy cricket match between Mumbai and Jammu and Kashmir, at Sharad Pawar Cricket Academy BKC, in Mumbai, Friday, Jan. 24, 2025. (PTI Photo/Shashank Parade) (PTI01_24_2025_000254B)

Mumbai: Mumbai s Shardul Thakur celebrates his century on the second day of a Ranji trophy cricket match between Mumbai and Jammu and Kashmir, at Sharad Pawar Cricket Academy BKC, in Mumbai, Friday, Jan. 24, 2025. (PTI Photo/Shashank Parade) (PTI01_24_2025_000254B)

ചെന്നൈ, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത എന്നീ ടീമുകളില്‍ കളിച്ചിട്ടുള്ള താരം ഇക്കുറി ഹോളി ആഘോഷിച്ചതും ലക്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പമായിരുന്നു. ലക്നൗവിന്‍റെ ട്രെയിനിങ് കിറ്റുമായി നില്‍ക്കുന്ന ഷാര്‍ദൂലിന്‍റെ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നതിന് പിന്നാലെ ആരാധകരും ഏറ്റെടുത്തു. അതേസമയം, ഷാര്‍ദൂല്‍ ടീമിനൊപ്പം ചേരുമെന്നതിനെ കുറിച്ചോ, കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ചോ പ്രതികരിക്കാന്‍ ടീം തയ്യാറായിട്ടില്ല.

കഴിഞ്ഞ സീസണില്‍ ചെന്നൈക്കൊപ്പമുണ്ടായിരുന്ന ഷാര്‍ദൂലിനെ മോശം പ്രകടനത്തെ തുടര്‍ന്ന് ചെന്നൈ കൈവിടുകയായിരുന്നു. ഒന്‍പത് കളിയില്‍ നിന്നായി വെറും 21 റണ്‍സും അഞ്ചുവിക്കറ്റുമായിരുന്നു കഴിഞ്ഞ സീസണില്‍ ഷാര്‍ദൂലിന്‍റെ സമ്പാദ്യം. നവംബറിലെ ലേലത്തില്‍ പഴയ ടീമുകളൊന്നും ഷാര്‍ദൂലിനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. രണ്ടാം ദിവസവും ലേലത്തിനുണ്ടായിരുന്നുവെങ്കിലും ആരും വാങ്ങിയില്ല. അതേസമയം, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം മുംബൈയ്ക്കായി 15 വിക്കറ്റുകള്‍ സഈദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടി. രഞ്ജിയില്‍ ഒന്‍പത് കളിയില്‍ നിന്നായി 35 വിക്കറ്റും സ്വന്തമാക്കി.

Indian cricketer Shardul Thakur celebrates after he dismissed Bangladesh cricketer Tamim Iqbal during the second Twenty20 (T20) international cricket match between Bangladesh and India of the tri-nation Nidahas Trophy at the R. Premadasa stadium in Colombo on March 8, 2018.
The Nidahas Trophy tri-nation Twenty20 tournament involving Sri Lanka, Bangladesh and India. / AFP PHOTO / Ishara S. KODIKARA

Indian cricketer Shardul Thakur celebrates after he dismissed Bangladesh cricketer Tamim Iqbal during the second Twenty20 (T20) international cricket match between Bangladesh and India of the tri-nation Nidahas Trophy at the R. Premadasa stadium in Colombo on March 8, 2018. The Nidahas Trophy tri-nation Twenty20 tournament involving Sri Lanka, Bangladesh and India. / AFP PHOTO / Ishara S. KODIKARA

മുന്‍നിര താരങ്ങളുടെ പരുക്ക് ഭീതിയില്‍ വലയുന്ന ലക്നൗവിന് ഷാര്‍ദൂലിന്‍റെ വരവ് ആശ്വാസമാണ്. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു ലക്നൗ. 22ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ മായങ്ക് യാദവ്, മുഹ്സിന്‍ ഖാന്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പച്ചക്കൊടി കിട്ടിയിട്ടില്ല. ഓസീസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷും  ഈ സീസണില്‍ താന്‍ ബാറ്ററായി മാത്രമേ ഇറങ്ങൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുറത്തിനേറ്റ പരുക്കാണ് മാര്‍ഷിനെ വലയ്ക്കുന്നത്. 

ENGLISH SUMMARY:

After remaining unsold in the November IPL auction, all-rounder Shardul Thakur is reportedly set to join the Lucknow Super Giants. Recent sightings at the LSG training camp and Holi celebrations with the team have fueled speculations.