ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കോട്ടയായ ചെപ്പോക്ക് സ്റ്റേഡിയമാണ് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് വേദിയാകുന്നത്. മുംൈബയെ നേരിടാന്‍ അശ്വിന്റെ നേതൃത്വത്തിലുള്ള സ്പിന്‍ നിരയാണ് പോര്‍ക്കളത്തില്‍ മുന്നില്‍ അണിനിരക്കുന്നത്. സമീപകാലത്ത് ചെപ്പോക്ക് കാണിച്ച സ്വഭാവമാറ്റത്തില്‍ പ്രതീക്ഷവച്ചാകും മുംൈബയുടെ തന്ത്രങ്ങള്‍.
റിസ്റ്റ് – മിസ്ട്രി സ്പിന്നര്‍മാര്‍ക്കൊന്നും പുറകേപോകാത്ത ചെന്നൈ ഇക്കുറി അഫ്ഗാന്റെ ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറെ സ്വന്തമാക്കിയത് 10 കോടി രൂപയ്ക്ക്. അശ്വിനും രവീന്ദ്ര ജഡേജയും ശ്രേയസ് ഗോപാലും ദീപക് ഹൂഡയും ചേരുമ്പോള്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ട് എതിരാളികളുടെ പേടിസ്വപ്നമാകും.
ചെപ്പോക്കിന്റെ സമീപകാല സ്വഭാവമാറ്റമാണ് മുംൈബയ്ക്ക് ഒരു തരി പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ചെപ്പോക്കില്‍ ഫാസ്റ്റ് ബോളര്‍മാര്‍ 74 വിക്കറ്റ് നേടിയപ്പോള്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 25 വിക്കറ്റ് മാത്രം. 2023 ഏകദിന ലോകകപ്പിലും ചെന്നൈയിലെ സ്റ്റേഡിയം ബൗണ്‍സും പേസും നല്‍കി ഫാസ്റ്റ് ബോളര്‍മാരെ തുണച്ചു.
മുംൈബ ഇന്ത്യന്‍സിന് പിച്ചൊന്നുമൊരു വിഷയമല്ലാത്ത ജസ്പ്രീത് ബുംറയും കുറവ് നികത്താനാകില്ലെങ്കിലും ട്രെന്‍ഡ് ബോള്‍ട്ടും ദീപക് ചഹറും പവര്‍പ്ലേയില്‍ തകര്‍ക്കണം. കിവീസിന്റെ മിച്ചല്‍ സാന്റ്നറും എസ് എ ട്വന്റി 20 ലീഗിലെ ടോപ് വിക്കറ്റ് ടേക്കര്‍ മുജീബ് ഉര്‍ റ്ഹമാനും വേണം മുംൈബയുടെ കൗണ്ടര്‍ അറ്റാക്ക് നയിക്കാന്‍.