ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളര്‍മാരെ കറക്കിയാണ് മലയാളി വിഘ്നേഷ് പുത്തൂര്‍ ശ്രദ്ധേയമായത്. മലപ്പുറംകാരന്‍ വിഘ്േനഷിന് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു നല്‍കി വഴികാട്ടിയത് ഷെരീഫ് എന്ന അയല്‍വാസിയാണ്. ഇന്ന് കോട്ടയ്ക്കലിലെ പള്ളിയില്‍ ഉസ്താദായ ഷെരീഫ് മുസലിയര്‍ ആദ്യ കാല ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ്.
നാട്ടില്‍ സജീവമായി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് വിഘ്നേഷിനെ പരിചയപ്പെടുന്നതെന്ന് ഷെരീഫ് മുസലിയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 10-13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളി കാര്യമായി കണ്ടിരുന്ന കാലത്ത് ക്യാംപില്‍ പോയിരുന്നു. അന്ന് നാട്ടുമ്പുറത്തെ കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോള്‍ അവര്‍ക്കും ടെക്നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും. അവര്‍ക്കൊപ്പം കളിക്കാന്‍ വന്നിരുന്ന കുട്ടിയാണ് വിഘ്നേഷ്', ഷെരീഫ് മുസലിയാര്‍ പറഞ്ഞു.
നമ്മള്‍ ടെക്നിക്കലി പഠിക്കുന്ന കാര്യങ്ങള്‍ ആരും പഠിപ്പിക്കാതെ തന്നെ അവനിലുണ്ടെന്ന് അദ്ദേഹം പറയുന്നു. അവിടെ വെച്ചാണ് പരിയപ്പെടുന്നത്, അവനെ നാട്ടില്‍ കണ്ണനെന്നാണ് വിളിക്കാറ്. അവന്‍റെ വീടിനരികില്‍ ചെറിയ റോഡുണ്ട്. ഞാന്‍ കിറ്റുമായി പോകും. സ്റ്റിച്ച് ബോള്‍ കൊണ്ട് അവിടെ പ്രാക്ടീസ് ചെയ്യും' എന്നും ഷെരീഫ് മുസലിയര്‍ പറഞ്ഞു.
'അവന്‍റെ കാര്യം ഞാന്‍ ക്യാംപില്‍ വിനയന് സാറോട് പറഞ്ഞു. അച്ഛനോടും വീട്ടിലും സംസാരിച്ചു. പതിയെ ക്യാംപിലേക്ക് കൊണ്ടുവന്നു. അവന്‍റെ ബൗളിങ് മീഡിയം പേസായിരുന്നു. എനിക്ക് ലെഗ് സ്പിന്‍ ആണിഷ്ടം. ഇടത് കൈകൊണ്ട് ലെഗ് സ്പിന്‍ എറിയുന്നവര്‍ കുറവാണ്.. അത് എറിയാന്‍ പറഞ്ഞു. അവനത് അതി മനോഹരമായി ചെയ്തു, ഇത്ര മാത്രമാണ് തന്‍റെ ഇടപെടല്‍' ഷെരീഫ് മുസലിയര്‍ പറയുന്നു.
2-3 വര്‍ഷം ക്യാംപില്‍ ഒന്നിച്ചായിരുന്നു, എന്‍റെ വണ്ടിയിലും അവന്‍റെ അച്ഛന്‍റെ വണ്ടിയിലും ഒന്നിച്ച് ക്യാംപിന് പോയിരുന്നു എന്നും ഷെരീഫ് മുസലിയര്‍ ഓര്‍മിക്കുന്നു. ഷെരീഫ് അണ്ടര്‍ 19 ടീമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വിഘ്നേഷ് അണ്ടര്‍ 14 ടീമിലെത്തുന്നത്. എന്‍റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു. അതുകൊണ്ട് മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചു. ജില്ലയില്‍ അവന്‍ ക്യാപ്റ്റായി. എന്നും ഷെരീഫ് മുസലിയര്‍ പറയുന്നു.